CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 52 Seconds Ago
Breaking Now

സ്റ്റുഡന്റ് ലോണുകള്‍ക്ക് ക്യാപ്പിട്ട് ഗവണ്‍മെന്റ്! സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ ലോണുകളുടെ പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍; മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുമ്പോള്‍ ഷോക്ക് കുറയ്ക്കാന്‍ നടപടി

പ്ലാന്‍ 2, പ്ലാന്‍ 3 ലോണുകളിലാണ് ക്യാപ്പ് ബാധകമാകുന്നത്

ലക്ഷക്കണക്കിന് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ് ലോണുകള്‍ ക്യാപ്പ്. സെപ്റ്റംബര്‍ മുതല്‍ 6 ശതമാനമായാണ് ക്യാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരുന്നത് പലിശ നിരക്കുകളെ ബാധിക്കുന്നതിനാലാണ് താല്‍ക്കാലിക നടപടിയായി ഈ പ്രഖ്യാപനം വരുന്നത്. 

സ്റ്റുഡന്റ് ലോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടക്കെണിയായി മാറുന്നുവെന്ന വിമര്‍ശനം മാസങ്ങളായി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഗ്രാജുവേറ്റുകള്‍ ഒറിജിനല്‍ ലോണ്‍ തുകയേക്കാള്‍ ആയിരക്കണക്കിന് പൗണ്ട് അധികം നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. 

പ്ലാന്‍ 2, പ്ലാന്‍ 3 ലോണുകളിലാണ് ക്യാപ്പ് ബാധകമാകുന്നത്. ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് പോലുള്ള പ്രചരണ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു. എന്നിരുന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഫിനാന്‍സ് നല്‍കുന്ന സിസ്റ്റത്തിലെ തെറ്റുകള്‍ പരിഹരിക്കുന്ന തരത്തിലേക്ക് നടപടി എത്തിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. 

ഗ്രാജുവേറ്റകളില്‍ നിന്നും പണം പിടുങ്ങുന്നത് നിര്‍ത്താന്‍ കൃത്യമായ പ്ലാന്‍ ലേബറിനില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഷാഡോ എഡ്യുക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പറഞ്ഞു. പ്ലാന്‍ 2 ലോണെടുത്ത വിദ്യാര്‍ത്ഥികള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായാണ് പലിശ നിരക്ക് നല്‍കുന്നത്. നിലവില്‍ ഇത് 3.2 ശതമാനമാണ്. കൂടാതെ 29,385 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുമ്പോള്‍ ഇതോടൊപ്പം 3 ശതമാനം കൂടി ചേരും. 




കൂടുതല്‍വാര്‍ത്തകള്‍.