
















സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീരുമാനം സ്വീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ടാങ്കറുകളും തടയുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. ഗ്യാസ് നിരക്കുകള്‍ ഇനിയും ഉയരുമ്പോള്‍ നേരിടാന്‍ അമേരിക്കക്കാര്‍ തയ്യാറായിരിക്കണമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
കടലിടുക്കില്‍ പ്രവേശിക്കുന്ന ഏതൊരു കപ്പലും തടയാന്‍ അമേരിക്കന്‍ നേവി എത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാന്‍ പോര്‍ട്ടുകളിലേക്ക് കപ്പലുകള്‍ പ്രവേശിക്കുന്നതും തടയുമെന്ന് യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് സ്ഥിരീകരിച്ചു. അതേസമയം ഇറാനിയന്‍ പോര്‍ട്ടുകളില്‍ നിന്നല്ലാതെ വരികയും, പോകുകയും ചെയ്യുന്ന കപ്പലുകളെ തടയില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ട്രംപിന്റെ പുതിയ ബ്ലോക്കിംഗിന് പകരമായി തിരിച്ചടിക്കാന്‍ വമ്പന്‍ പദ്ധതികള്‍ തയ്യാറാണെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ പേരിലെത്തിയ പ്രസ്താവന പറയുന്നു. ട്വീറ്റും, സ്വപ്‌നം കാണുന്ന പദ്ധതികളും കൊണ്ട് തങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.
അമേരിക്കക്കാര്‍ക്ക് 4-5 ഡോളറിന് ഗ്യാസ് കിട്ടിയത് നൊസ്‌റ്റൊള്‍ജിയ ആയി മാറുമെന്നാണ് ജെഡി വാന്‍സുമായുള്ള ചര്‍ച്ചകളെ നയിച്ച പാര്‍ലമെന്റ് സ്പീക്കര്‍ മൊഹമ്മദ് ബാഗര്‍ ഗലീബാഫിന്റെ പ്രഖ്യാപനം. അതേസമയം ട്രംപ് പ്രഖ്യാപിച്ച നേവല്‍ ബ്ലോക്കേഡിലും തലടിയാന്‍ തങ്ങളില്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അനിശ്ചിതാവസ്ഥ സമ്മാനിക്കുമ്പോഴും അമേരിക്കയും, നാറ്റോയും, യുകെയും തമ്മിലുള്ള സംഘര്‍ഷവും വര്‍ദ്ധിക്കുകയാണ്. ഇസ്രയേല്‍ സൈന്യം ഇറാനുമായി കൂടുതല്‍ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലുമാണ്.