CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 38 Seconds Ago
Breaking Now

സ്റ്റാമ്പ് ഡ്യൂട്ടിയിലെ ഇടവേള അവസാനിച്ചു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ടി വന്നത് മൂന്നിരട്ടി തുക; 2025 ഏപ്രില്‍ മുതല്‍ ഗവണ്‍മെന്റ് പുതിയ വീട് വാങ്ങുന്നവരില്‍ നിന്നും വാരിക്കൂട്ടിയത് 408 മില്ല്യണ്‍ പൗണ്ട്

400,000 പൗണ്ടിന് മുകളില്‍ പ്രോപ്പര്‍ട്ടി വാങ്ങിയാല്‍ 5000 പൗണ്ട് ട്രഷറിക്ക്

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടന്റെ ഭവനവിപണി ആശ്വസിക്കാന്‍ കഴിയുന്ന വാര്‍ത്തകളൊന്നും നല്‍കുന്നില്ല. പലിശ നിരക്കുകള്‍ ഉയര്‍ന്നത് മാത്രമല്ല മറ്റ് പല ഘടകങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ടെന്നതാണ് വസ്തുത. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഈ നികുതി ഇനത്തില്‍ മൂന്നിരട്ടി ചെലവാണ് നേരിട്ടതെന്നാണ് വ്യക്തമാകുന്നത്. 

ആദ്യത്തെ വീട് വാങ്ങുന്നര്‍ക്ക് 20255 ഏപ്രില്‍ മുതല്‍ 408 മില്ല്യണ്‍ പൗണ്ടാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടി വന്നത്. മുന്‍ വര്‍ഷം ഇത് കേവലം 101 മില്ല്യണ്‍ പൗണ്ടായിരുന്നു. ഒരു മേഖലയില്‍ നിന്നും മാത്രമായാണ് ആദ്യമായി വീട് വാങ്ങുന്നവരില്‍ നിന്നും ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പകുതിയും ട്രഷറി കൈക്കലാക്കിയതെന്നും റൈറ്റ്മൂവ് വ്യക്തമാക്കുന്നു. 

125,000 പൗണ്ട് മുതല്‍ ആരംഭിക്കുന്ന പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്. 2022 ഓട്ടം സീസണില്‍ അന്നത്തെ ടോറി ഗവണ്‍മെന്റ് ഈ പരിധി 250,000 പൗണ്ടായി ഉയര്‍ത്തിയതാണ് ഏറെ ആശ്വാസം നല്‍കിയത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 425,000 പൗണ്ട് എന്നതില്‍ നിന്നും 2025 ഏപ്രില്‍ മുതല്‍ 300,000 പൗണ്ട് മുതല്‍ ഡ്യൂട്ടി നല്‍കണമെന്ന് നിഷ്‌കര്‍ഷ വന്നു. ഇതിന് മുകളില്‍ 5 ശതമാനം ടാക്‌സ്. 

ഇത് പ്രകാരം 400,000 പൗണ്ടിന് മുകളില്‍ പ്രോപ്പര്‍ട്ടി വാങ്ങിയാല്‍ 5000 പൗണ്ട് ട്രഷറിക്ക് നല്‍കണം. 2022 മുതല്‍ 2025 ഏപ്രില്‍ വരെ ഇതേ വീടിന് ഈ തുകയില്‍ നികുതി നല്‍കേണ്ടിയും വന്നിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ കേവലം 41 ശതമാനം വീടുകളാണ് ഈ പ്രൈസ് ബ്രാക്കറ്റില്‍ പെട്ടിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.