CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 14 Seconds Ago
Breaking Now

ബ്ലേഡുകൊണ്ട് കഴുത്തറത്തു, മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു ; നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മൂത്ത കുഞ്ഞിനെ തന്നെ നോക്കാന്‍ സാധിക്കാത്തതിനാലെന്ന് 21 കാരിയായ അമ്മയുടെ മൊഴി

ഭര്‍ത്താവ് അല്‍ത്താഫ് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായ ഷംനയെയും കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞിനെയുമാണ് കണ്ടത്.

വെള്ളറടയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചും മുറിവേല്‍പ്പിച്ചും കൊലപ്പെടുത്തിയ കേസില്‍ അമ്മ ഷംനയെ (21) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൂഴനാട് പ്ലാവിള വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിലെ പ്രസവത്തിന് പിന്നാലെയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് അല്‍ത്താഫ് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായ ഷംനയെയും കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞിനെയുമാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവില്‍ നിന്നും ഷംന മറച്ചുവെച്ചിരുന്നു.

പൊലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്ന ഷംനയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു വയസ്സുള്ള മറ്റൊരു കുഞ്ഞു കൂടി ദമ്പതികള്‍ക്കുണ്ട്. 'ഒരു കുഞ്ഞിനെത്തന്നെ നോക്കാന്‍ സാധിക്കുന്നില്ലെന്നതാണ് അടുത്ത കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരണയായതെന്ന് ഷംന മൊഴി നല്‍കി.

ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുക്കുകയും മുഖത്ത് കൈകൊണ്ടമര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പൊലീസിനോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.