CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 50 Minutes 30 Seconds Ago
Breaking Now

വെടിനിര്‍ത്തുമോ? 45 ദിവസത്തെ വെടിനിര്‍ത്തലിന് ശുപാര്‍ശ; ഇടനിലയുമായി രാജ്യങ്ങള്‍; ഔദ്യോഗികമായി അംഗീകരിക്കാതെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍

ഈജിപ്ത്, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്

ഇസ്രയേലും, ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ണായക വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 45 ദിവസത്തെ വെടിനിര്‍ത്തലിനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരട് നിര്‍ദേശമാണ് ഇറാനും, അമേരിക്കക്കും മുന്നിലെത്തിയിരിക്കുന്നത്.

ഈജിപ്ത്, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 45 ദിവസത്തെ സാവകാശം നല്‍കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ സ്ഥിരമായ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുമെന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ പ്രതീക്ഷ. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിക്കും അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനും നിര്‍ദേശം കൈമാറിയെങ്കിലും ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ മജിദ് ഖാദമി കൊല്ലപ്പെട്ടു. ഖാദമി കൊല്ലപ്പെട്ട വിവരം ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളും ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. ഇറാനിലെ വിവിധ നഗരങ്ങളില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇസ്‌റാഈലിലെ ഹൈഫയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.