CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 58 Seconds Ago
Breaking Now

2018-ലെ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതം; മാത്യൂ കുഴല്‍നാടന്‍ പൊട്ടിച്ച വെടിയില്‍ തെരഞ്ഞെടുപ്പ് രംഗം; കുഴല്‍നാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണന്‍കുട്ടി

മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണമെന്നും കൃഷ്ണന്‍കുട്ടി

2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനേക്കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നെന്ന കാര്യവും കൃഷ്ണന്‍കുട്ടി ഒരു പാര്‍ട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴല്‍നാടന്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു.

മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. മാത്യു കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുന്‍ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചെയ്യാന്‍ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാന്‍ കഴിയൂ, എന്നാണ് മന്ത്രി പ്രതികരിച്ചത്. 

'അയാള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. എതിര്‍ഗ്രൂപ്പില്‍ പോയി. അപ്പോള്‍പിന്നെ പുറത്താക്കാതെ വയ്യല്ലോ', കൃഷ്ണന്‍കുട്ടി പറഞ്ഞു.  തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമാണ് കുഴല്‍നാടന്റേതെന്നും കൃഷ്ണന്‍കുട്ടി ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.