CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 50 Seconds Ago
Breaking Now

തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദിയ്ക്ക് ഇരുണ്ട നിറം ; വസ്ത്രം മാത്രമല്ല നിറവും മാറ്റുന്ന മേക്കപ്പ് ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

തമിഴരെ അപമാനിക്കാനെന്നും ആരോപണമുണ്ട്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തമിഴ്‌നാട്ടിലെത്തി മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി മോദിയെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദിയുടെ മുഖവും നെറ്റിയും കൈകളുമടക്കം മേക്കപ്പിട്ട് ഇരുണ്ടതാക്കിയെന്നും ദ്രാവിഡ സത്വത്തോട് ചേര്‍ച്ച കാണിക്കാനാണ് ഇതെന്നുമാണ് വിമര്‍ശനം.

തമിഴരെ അപമാനിക്കാനെന്നും ആരോപണമുണ്ട്. ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയപ്പോള്‍ വസ്ത്രം മാത്രമല്ല നിറം വരെ മാറ്റികളഞ്ഞെന്നാണ് വിമര്‍ശം.

കശ്മീരില്‍ പോകുമ്പോഴുള്ള നിറമല്ല തമിഴ്‌നാട്ടില്‍ എന്നും കമന്റുണ്ട്.മോദി മികച്ച നടനെന്നു വീണ്ടും തെളിഞ്ഞെന്ന് ചിലര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.