CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 40 Seconds Ago
Breaking Now

യുകെ തൊഴിലില്ലായ്മ നിരക്കില്‍ അതിശയിപ്പിക്കുന്ന ഇടിവ്; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍; ശമ്പള വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷ

പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ശമ്പളം കേവലം 0.2 ശതമാനമാണ് വര്‍ദ്ധിച്ചത്

യുകെയിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ അപ്രതീക്ഷിതമായി താഴ്ന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുങ്ങുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. 

ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനത്തിലാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. കഴിഞ്ഞ സമ്മറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ജനുവരി വരെ മൂന്ന് മാസങ്ങളില്‍ ഇത് 5.2 ശതമാനത്തിലായിരുന്നു. ഫെബ്രുവരിയിലും ഈ നിലവാരം തുടരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് മാറ്റം വന്നത്. 

അതേസമയം ബോണസുകള്‍ ഒഴിവാക്കിയുള്ള വരുമാന വളര്‍ച്ച 3.6 ശതമാനത്തിലേക്ക് താഴ്ന്നു. ജനുവരിയിലെ 3.8 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. 2020 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ശമ്പളം കേവലം 0.2 ശതമാനമാണ് വര്‍ദ്ധിച്ചത്. 

ബോണസുകള്‍ ഉള്‍പ്പെടുത്തിയാല്‍ ശമ്പള വളര്‍ച്ച 3.8 ശതമാനമാണ്. മുന്‍ പാദത്തില്‍ ഇത് 4.1 ശതമാനമായിരുന്നു. അതേസമയം തൊഴിലില്ലായ്മ കുറയുന്നതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിച്ചുവെന്ന് അര്‍ത്ഥമില്ലെന്നത് മറ്റൊരു തിരിച്ചടിയാണ്. ഇതിന് വിപരീതമായി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതാണ് ഈ കണക്കിലെ കുറവിന് പിന്നില്‍. 

ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ജോലി നോക്കാത്ത, ജോലി തുടങ്ങാന്‍ ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം 21 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ പാദത്തില്‍ ഇത് 20.2 ശതമാനമായിരുന്നു. പഠനത്തിനൊപ്പം ജോലി നോക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണമെന്ന് ഒഎന്‍എസ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.