CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 56 Seconds Ago
Breaking Now

13 പേരുടെ ജീവനെടുത്ത് തൃശൂര്‍ വെടിക്കെട്ട് പുരയിലെ തീപിടിത്തം ; ആറു പേരെ തിരിച്ചറിഞ്ഞു ; 10 പേര്‍ ചികിത്സയില്‍

തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കും

തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തു എന്നാണ് മന്ത്രി കെ രാജന്‍ വ്യക്തമാക്കുന്നത്. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ളത്. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് വേഗത്തില്‍ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള മെഡിക്കല്‍ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും 4 സ്ഥലത്ത് കണ്‍ഡ്രോള്‍ റൂം ആരംഭിച്ചു, അപകടത്തില്‍പെട്ടവര്‍ക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും. ലൈസന്‍സി സതീശന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ഒരാളെ ഇപ്പോള്‍ സര്‍ജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ നിന്നുള്ള സംഘം തൃശ്ശൂരില്‍ എത്തി എന്നും കെ രാജന്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ്13 പേരാണ് ചികിത്സയിലുള്ളത്.10 പേര്‍ ഐസിയുവില്‍ തുടരുന്നു. സതീഷ്, പ്രവീണ്‍ എന്നിവര്‍ വെന്റിലേറ്ററിലാണ്. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്നടക്കം ഡോക്ടര്‍മാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.