CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 58 Seconds Ago
Breaking Now

നോര്‍ത്ത് വെയില്‍സിലെ റെക്സം നഗരത്തില്‍ മരണമടഞ്ഞ ടിന്റു മാത്യുവിന് ഇന്ന് പ്രിയപ്പെട്ടവര്‍ വിടയേകും

നോര്‍ത്ത് വെയില്‍സിലെ റെക്സം നഗരത്തില്‍ ക്യാന്‍സര്‍ രോഗത്തോട് പോരാടി അന്തരിച്ച ടിന്റു മാത്യുവിന് ഇന്ന് അന്ത്യയാത്ര. ഇന്ന് രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിലാണ് ചടങ്ങുകള്‍ 10 മുതല്‍ 11.30 വരെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

തുടര്‍ന്ന് 11.45ന് നോര്‍ത്ത് വെയില്‍സ് സീറോ മലബാര്‍ രൂപത ഇന്‍ചാര്‍ജ് റവ. ഫാ. സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേര്‍ന്ന് പരിശുദ്ധ കുര്‍ബാന, ഒപ്പീസ്, അനുസ്മരണ ചടങ്ങുകള്‍ നടത്തും.

ശേഷം ഉച്ചയ്ക്ക് 2 മണിയോടെ പ്ലാസ് ആക്റ്റണ്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തും.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ടിന്റുവിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. തുടര്‍ചികിത്സകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ പാലിയേറ്റീവ് കെയറില്‍ കഴിയവേ ഏപ്രില്‍ 6ന് വൈകിട്ട് 7 മണിയോടെ അവര്‍ അന്തരിച്ചു.

ജീവിതത്തെ ചിരിയോടെ ആത്മവിശ്വാസത്തോടെ നേരിട്ട ടിന്റു, വേദനകളെപ്പോലും പോസിറ്റീവായി നേരിട്ട വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു സന്തോഷത്തോടെ തന്നെ യാത്രയാക്കണമെന്ന അവളുടെ ആഗ്രഹം സഫലമാക്കാനായി റെക്സംയിലെ മലയാളി സമൂഹം ഒരുങ്ങുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.