CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 1 Seconds Ago
Breaking Now

തോറ്റുതുടങ്ങി, തോറ്റ് മടങ്ങുമോ സ്റ്റാര്‍മര്‍? ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യ സൂചനകള്‍ ലേബറിന് ഷോക്ക്; നേട്ടം കൊയ്ത് റിഫോം യുകെ; ഇംഗ്ലണ്ടിലെ 136 ഇടങ്ങളിലെയും, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് സീറ്റുകളിലും പണിപാളുമെന്ന് മുന്നറിയിപ്പ്

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്- ഫരാഗ്

ബ്രിട്ടനില്‍ നടന്ന ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്ന് തുടങ്ങിയതോടെ ലേബര്‍ പാര്‍ട്ടിക്ക് വോട്ടര്‍മാര്‍ നല്‍കിയ തിരിച്ചടിയുടെ സൂചനകള്‍ പുറത്ത്. റിഫോം യുകെ നേട്ടം കൊയ്യുമ്പോള്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഒന്നൊന്നായി കൊഴിയുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അന്ത്യം കുറിയ്ക്കുമെന്ന് കരുതുന്ന പ്രതിഭാസം തുടരുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്.

ഇംഗ്ലണ്ടിലെ 136 മേഖലകളിലും വോട്ടര്‍മാര്‍ സ്റ്റാര്‍മര്‍ക്കും, പാര്‍ട്ടിക്കും ഷോക്ക് നല്‍കുമെന്നാണ് കരുതുന്നത്. സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കും, വെയില്‍സ് സെനെഡിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇതോടൊപ്പം പുറത്തുവരും. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ നിഗല്‍ ഫരാഗിന്റെ റിഫോമിനോട് നോര്‍ത്തേണ്‍, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ ലേബറിന് നഷ്ടം നേരിടുന്നുണ്ട്. 

ഇതിനകം തന്നെ റെഡ്ഡിച്ച്, ഹാര്‍ട്ടില്‍പൂള്‍, ടാംവര്‍ത്ത്, ടേംസൈഡ് കൗണ്‍സിലുകളുടെ നിയന്ത്രണം ലേബറിന് നഷ്ടമായിട്ടുണ്ട്. ഭൂരിപക്ഷവും റിഫോമിലേക്കാണ് കളംമാറിയത്. ചുവപ്പുകോട്ടയെന്ന പേരില്‍ ലേബര്‍ സുരക്ഷിതമായി കരുതിയ പല കൗണ്‍സിലുകളിലും സമാനമാണ് സ്ഥിതി. പാര്‍ട്ടിയുടെ സ്ഥിരം വോട്ടര്‍മാര്‍ ഇക്കുറി റിഫോമിന് വോട്ട് ചെയ്തുവെന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്. 

'ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇടതും-വലതും എന്നതെല്ലാം മറക്കാം, അതൊന്നും ഇനിയില്ല. അതെല്ലാം ജനലിലൂടെ എടുത്ത് പുറത്തിട്ടിരിക്കുകയാണ്', ഫരാഗ് റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചു. അന്തിമഫലങ്ങള്‍ ലേബറിനെ അപ്പാടെ പുറംതള്ളുന്ന സ്ഥിതി വന്നാല്‍ ഇത് സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിവെയ്ക്കാനുള്ള സമ്മര്‍ദവും ശക്തമാക്കും. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.