CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 44 Seconds Ago
Breaking Now

ഹന്റാവൈറസ് പടര്‍ന്നുപിടിക്കുമെന്ന ഭീതിക്കിടെ കപ്പലിലെ ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങി! മാരകമായ എലിപ്പനിയുമായി 'ക്യാരിയര്‍' നൂറുകണക്കിന് പേരുമായി സമ്പര്‍ക്കത്തില്‍ വന്നിരിക്കാന്‍ സാധ്യത; ആളെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍

കപ്പലില്‍ ഹന്റാവൈറസ് പടര്‍ന്നുപിടിച്ചതിന്റെ ഫലമായി ഇപ്പോള്‍ മൂന്ന് പേരാണ് മരണപ്പെട്ടിരിക്കുന്നത്

ഒരു കപ്പലില്‍ പടര്‍ന്ന ഹന്റാവൈറസ് ജനങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ക്കിടെ ബ്രിട്ടീഷുകാരനായ ഒരു യാത്രക്കാരന്‍ മുങ്ങിയത് സ്ഥിതി വഷളാക്കുന്നു. രോഗം പടര്‍ന്നുപിടിച്ച ക്രൂയിസ് കപ്പലില്‍ നിന്നുമാണ് ഒരു ബ്രിട്ടീഷ് യാത്രക്കാരന്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ അധികൃതര്‍. 

മാരകമായ എലിപ്പനി ബാധയുടെ ക്യാരിയറായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി നൂറുകണക്കിന് പേര്‍ ഇതൊന്നും അറിയാതെ സമ്പര്‍ക്കത്തില്‍ വരാന്‍ ഇടയുണ്ടെന്നത് പ്രശ്‌നത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24ന് എംവി ഹോണ്ടിയസില്‍ നിന്നും ഏഴ് ബ്രിട്ടീഷ് പൗരന്‍മാര്‍ പുറത്തുവന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ രണ്ട് പേര്‍ യുകെയില്‍ മടങ്ങിയെത്തി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലുണ്ട്. 

നാല് പേര്‍ സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെനയിലുമാണ്. എന്നാല്‍ ഏഴാമനായ ബ്രിട്ടീഷ് യാത്രക്കാരനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇതിനിടെ കപ്പലില്‍ നിന്നും ഇറങ്ങി വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച ഡച്ച് സ്ത്രീയില്‍ നിന്നും എയര്‍ സ്റ്റുവാര്‍ഡസിന് ഹന്റാവൈറസ് പിടിപെട്ടതായി ആശങ്കയുണ്ട്. 

സ്വദേശമായ സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാനെത്തിയ 69-കാരി ഇതിന് അടുത്ത ദിവസം മരണപ്പെടുകയും ചെയ്തു. സ്റ്റുവാര്‍ഡസിന് ഹന്റാവൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചതോടെ വൈറസ് ക്രൂയിസ് ഷിപ്പിലെ യാത്രക്കാര്‍ക്ക് പുറമെയുള്ളവരിലേക്കും പടരുമെന്ന ആശങ്ക ശക്തമാക്കി. 

കപ്പലില്‍ ഹന്റാവൈറസ് പടര്‍ന്നുപിടിച്ചതിന്റെ ഫലമായി ഇപ്പോള്‍ മൂന്ന് പേരാണ് മരണപ്പെട്ടിരിക്കുന്നത്. കപ്പല്‍ യാത്രക്കാരെ പുറത്തെക്കിക്കാനായി കാനറി ഐലന്‍ഡിലേക്ക് യാത്ര ചെയ്യുകയാണ്. 146 യാത്രക്കാരെ പുറത്തിറങ്ങാന്‍ കാനറി പ്രസിഡന്റ് അനുമതി നല്‍കാതെ വന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.