CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 43 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് ഷോക്ക് കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യുമോ? റിഫോമും, ഗ്രീന്‍സും കുതിച്ചുകയറുമ്പോള്‍ 'ഇടതിനെ' തൃപ്തിപ്പെടുത്താന്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യത; നിലവില്‍ രാജ്യത്തുള്ള കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ സാധ്യമാകും!

ഗ്രീന്‍സിന്റെ മുന്നേറ്റം തടയാന്‍ ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്ന തരത്തിലേക്ക് നിലപാട് മാറ്റം

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകാനുള്ള സകല സാധ്യതകളും തെളിയുന്നുണ്ട്. സ്റ്റാര്‍മര്‍ക്കും, ലേബര്‍ പാര്‍ട്ടിക്കും ഇത് ക്ഷീണമാകുമെങ്കിലും ഇത് ബ്രിട്ടനിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് ആശ്വാസമാകാന്‍ സാധ്യതയുണ്ട്. ഹോം സെക്രട്ടറി ഷബാന മഹ്മൂദ് കടുപ്പമേറിയ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളാണ് ആലോചിച്ച് വെച്ചിരിക്കുന്നത്. ഇത് ഏത് വിധേനയും നടപ്പാക്കുമെന്ന പിടിവാശിയുമുണ്ട്. 

എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ പിടിവാശിക്ക് അന്ത്യം കുറിയ്ക്കുമെന്നാണ് സൂചന. യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ പത്ത് വര്‍ഷത്തെ യോഗ്യത വേണ്ടിവരുമെന്നാണ് ഇമിഗ്രേഷന്‍ പരിഷ്‌കരണത്തിലെ പ്രധാന ഭാഗം. ഇത് കെയര്‍ ഹോമുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യാനെത്തിയ മലയാളി സമൂഹത്തിന് കനത്ത തിരിച്ചടിയാണ്. 

ഗ്രീന്‍ പാര്‍ട്ടി നേട്ടം കൊയ്യുന്ന സാഹചര്യം ഉപയോഗപ്പെടുത്തി ഈ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ തിരുത്തല്‍ വരുത്താനാണ് ചില ഇടത് ലേബര്‍ എംപിമാരുടെ പദ്ധതി. നിലവില്‍ അഞ്ച് വര്‍ഷത്തെ യോഗ്യതയാണ് പിആറിന്റെ ഭാഗമായി പത്താക്കി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ രാജ്യത്തുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കാനാണ് എംപിമാര്‍ സമ്മര്‍ദം ചെലുത്തുക. 

മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പോലും ഈ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കടുത്ത നീക്കങ്ങള്‍ ഒഴിവാക്കില്ലെന്നാണ് ഇതുവരെ ഷബാന മഹ്മൂദ് വാദിക്കുന്നത്. എന്നാല്‍ ഗ്രീന്‍സിന്റെ മുന്നേറ്റം തടയാന്‍ ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്ന തരത്തിലേക്ക് നിലപാട് മാറ്റം ഉണ്ടാകുമെന്നാണ് സൂചന. മഹ്മൂദിന്റെ പരിഷ്‌കാരങ്ങളാണ് തുറന്ന ബോര്‍ഡര്‍ സമീപനമുള്ള ഗ്രീന്‍ പാര്‍ട്ടിക്ക് ഗുണമാകുന്നതെന്നാണ് വിമര്‍ശനം. 




കൂടുതല്‍വാര്‍ത്തകള്‍.