CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 49 Seconds Ago
Breaking Now

ഇപ്പോള്‍ പോയിട്ട് പിന്നെ വാ! അടിയന്തരമല്ലാത്ത രോഗങ്ങള്‍ക്ക് എ&ഇയിലെത്തുന്ന രോഗികളെ മടക്കും; പിന്നീട് വരാന്‍ നിര്‍ദ്ദേശിക്കും; എമര്‍ജന്‍സിയിലെ തിരക്ക് കുറയ്ക്കാന്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് പുതിയ നിര്‍ദ്ദേശം

ഈ രീതി എല്ലാ ആശുപത്രികളും നടപ്പിലാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എകസിക്യൂട്ടീവ് ജിം മാക്കി ആവശ്യപ്പെട്ടിരിക്കുന്നത്

എന്‍എച്ച്എസ് എ&ഇകളിലെ ഏറ്റവും വലിയ തലവേദനയാണ് അടിയന്തരമല്ലാത്ത രോഗങ്ങള്‍ക്ക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തുന്ന രോഗികള്‍. അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഇത്തരം രോഗികള്‍ എത്തുന്നത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് വര്‍ദ്ധിപ്പിക്കുകയും, രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ നല്‍കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നുണ്ട്. 

ഈ പ്രശ്‌നം പരിഹരിക്കാനായി ആശുപത്രികള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കുകയാണ് എന്‍എച്ച്എസ്. ഈ പദ്ധതി പ്രകാരം അടിയന്തരമല്ലാത്ത വിഷയങ്ങളില്‍ എമര്‍ജന്‍സിയില്‍ എത്തുന്ന രോഗികളെ തിരിച്ചയച്ച് പിന്നീട് വരാന്‍ നിര്‍ദ്ദേശിക്കും. ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും, സര്‍വ്വീസ് നേരിടുന്ന വിന്റര്‍ പ്രതിസന്ധി പരിഹരിക്കാനുമാണ് ഈ നീക്കം. 

ഇംഗ്ലണ്ടിലെ 18 ആശുപത്രികള്‍ ഡിജിറ്റല്‍ സഹായത്തോടെ രോഗികളെ ഉടനെ ചികിത്സിക്കേണ്ടതുണ്ടോ, മറ്റ് രീതികളില്‍ ചികിത്സ നല്‍കിയാല്‍ മതിയോ എന്ന് തീരുമാനിക്കുന്നുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് വേഗത്തില്‍ ലഭ്യമാക്കുകയും, മറ്റുള്ളവരെ പിന്നീട് വരാന്‍ ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ ജിപി, ഫാര്‍മസി എന്നിവര്‍ക്ക് റഫര്‍ ചെയ്യുകയോ ആണ് ചെയ്യുന്നത്. 

ഈ രീതി എല്ലാ ആശുപത്രികളും നടപ്പിലാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എകസിക്യൂട്ടീവ് ജിം മാക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈടെക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എ&ഇകള്‍ സമ്മര്‍ദത്തിലാകുന്നത് തടയുകയാണ് ലക്ഷ്യം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.