CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 58 Seconds Ago
Breaking Now

ഉത്തരം കിട്ടണം, സത്യസന്ധമായി! 260 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി കാത്തിരിക്കുന്നു, ഉത്തരങ്ങള്‍ക്കായി; മനസ്സ് തകര്‍ത്ത് 'അത്ഭുതകരമായ രക്ഷപ്പെടല്‍'; ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ഔദ്യോഗിക റിപ്പോര്‍ട്ടില്ല?

ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് മാത്രമാണ് ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണപ്പോള്‍ രക്ഷപ്പെട്ടത്

2025 ജൂണില്‍ 260 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി ഇപ്പോഴും കാത്തിരിക്കുന്നു സത്യസന്ധമായ ഉത്തരങ്ങള്‍ക്കായി. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സത്യസന്ധവും, സുതാര്യവുമായി ഉത്തരങ്ങള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് കുമാര്‍ രമേഷ് ആവശ്യപ്പെടുന്നത്. 

ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് മാത്രമാണ് ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണപ്പോള്‍ രക്ഷപ്പെട്ടത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് തൊട്ടടുത്ത മെഡിക്കല്‍ കോളേജിലേക്ക് വിമാനം ഇടിച്ചിറങ്ങിയത്. 

വിമാനത്തിലുണ്ടായിരുന്ന 241 പേരില്‍ 169 പേര്‍ ഇന്ത്യക്കാരും, 52 പേര്‍ ബ്രിട്ടീഷുകാരുമായിരുന്നു. കെട്ടിടത്തിലെ 19 പേര്‍ക്കും അപകടത്തില്‍ ജീവഹാനി സംഭവിച്ചു. അപകടം നടന്ന് ഒരു വര്‍ഷം ആകുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി കണ്ടെത്തലുകള്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പറയുന്നു. 

ജൂണ്‍ 12ന് നടന്ന അപകടത്തിന്റെ വാര്‍ഷികത്തിലെങ്കിലും റിപ്പോര്‍ട്ട് പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസും, അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും.  




കൂടുതല്‍വാര്‍ത്തകള്‍.