CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 10 Seconds Ago
Breaking Now

കളികളത്തിന്റെ ആവേശമായിരുന്ന ആശിഷ് തങ്കച്ചനെ അനുസ്മരിച്ച് മറ്റൊരു മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് കൂടി ; കാര്‍ഡിഫില്‍ ജൂണ്‍ 21 ന് മത്സരിക്കാന്‍ 12 ടീമുകള്‍ ; വിജയിക്കുന്ന ടീമിന് ലഭിക്കുന്നത് 2000 പൗണ്ട്

യുകെയിലെ കായിക പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് ആശിഷ് തങ്കച്ചന്‍. അകാലത്തില്‍ നഷ്ടമായ പ്രിയ ആശിഷിന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കളും കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ഓള്‍ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 21ന് കാര്‍ഡിഫില്‍ നടക്കും.  പോണ്ട്കാന ഫീല്‍ഡില്‍ വച്ച് 12 കരുത്തരായ ടീമുകളാണ് ഏറ്റുമുട്ടുക. 

നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിര്‍ത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂര്‍ണമെന്റ് വേദിയാകുന്നത്. മത്സരത്തില്‍ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂര്‍ണ്ണമായും തലച്ചോറിലെ ട്യൂമര്‍ ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംഘടനയായ 'ദി ബ്രെയിന്‍ ട്യൂമര്‍ ചാരിറ്റി'ക്ക് സംഭാവനയായി നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്.

 

ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ട്രോഫിക്കായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കരുത്തരായ 12 ടീമുകള്‍ ഇവരാണ്:

1. വുള്‍ഫ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, വോള്‍വര്‍ഹാംപ്ടണ്‍

ക്യാപ്റ്റന്‍: ആല്‍ബിന്‍ ചാക്കോ

2. സ്വന്‍സി സ്പാര്‍ട്ടന്‍സ് , സ്വാന്‍സി .

ക്യാപ്റ്റന്‍ വിമല്‍ തോമസ്

3. ഇന്‍ഫിനിറ്റി വാരിയേഴ്‌സ്, കോവെന്‍ട്രി.

ക്യാപ്റ്റന്‍: സാം രാജന്‍

4. റോയല്‍ ഡെവണ്‍ ക്രിക്കറ്റ് ക്ലബ്ബ്, എക്‌സറ്റര്‍

ക്യാപ്റ്റന്‍: രഞ്ജു തോമസ്

5. **സിഎംഎ ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.

ക്യാപ്റ്റന്‍: ആല്‍ബിന്‍ സേവ്യര്‍

6. സഹൃദയ റോയല്‍സ് സിസി, ടണ്‍ബ്രിഡ്ജ് വെല്‍സ്.

ക്യാപ്റ്റന്‍: സെബാസ്റ്റ്യന്‍ എബ്രഹാം

7. വെല്‍ഷ് സ്റ്റാലിയന്‍സ് ഇലവന്‍, കാര്‍ഡിഫ്.

ക്യാപ്റ്റന്‍: ജിത്തു തോമസ്

8. ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബ്, ന്യൂപോര്‍ട്ട്.

ക്യാപ്റ്റന്‍: ജോയല്‍ ജോണി

9. കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.

ക്യാപ്റ്റന്‍: സുധീര്‍ കുമാര്‍ സുരേന്ദ്രന്‍ നായര്‍

10. കാര്‍ഡിഫ് ടസ്‌കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ്.

ക്യാപ്റ്റന്‍: ജോസഫ് സെബാസ്റ്റ്യന്‍

11. റേച്ചല്‍സ് സ്റ്റാലിബോണ്‍, അബെറിസ്റ്റ്വിത്ത്.

ക്യാപ്റ്റന്‍: അനൂപ് മേനോന്‍

12. റോയല്‍ ചലഞ്ചേഴ്‌സ് കാര്‍ഡിഫ് ക്രിക്കറ്റ് ക്ലബ്ബ്, കാര്‍ഡിഫ് .

ക്യാപ്റ്റന്‍: സനീഷ് ചന്ദ്രന്‍

ആഷിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:

ഒന്നാം സമ്മാനം 2000 പൗണ്ടും ട്രോഫിയും

രണ്ടാം സമ്മാനം 1000 പൗണ്ടും ട്രോഫിയും

സെമി ഫൈനലില്‍ എത്തുന്ന മറ്റ് രണ്ട് ടീമുകള്‍ക്ക് 500 പൗണ്ട് വീതം ലഭിക്കും.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനും വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.

 

ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്‌പോണ്‍സറായി എത്തുന്ന ഈ പരിപാടിക്ക് ആംപിള്‍ മോര്‍ട്‌ഗേജസ്, ഇന്‍ഫിനിറ്റി മോര്‍ട്‌ഗേജ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസേഴ്സ്, ഫോക്കസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ലോ ആന്‍ഡ് ലോയേഴ്സ്സ് സോളിസിറ്റേഴ്സ്, ടോംടണ്‍ ട്രാവല്‍സ്, ബ്രൂവറി ഫീല്‍ഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗല്‍, ജെഡി സ്റ്റോര്‍സ്, കെയര്‍ ക്രൂ, തെരേസാസ് ലണ്ടന്‍, ദ ഡഫ്രിന്‍ ആംസ്, കൈരളി സ്‌പൈസസ് സെന്റര്‍ കാര്‍ഡിഫ്, നാക്രെ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യന്‍ ക്വിസിന്‍ ന്യൂപോര്‍ട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവന്‍ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

 

 

Dr Tibin Joseph

Mb: +44(0)7479005892

 




കൂടുതല്‍വാര്‍ത്തകള്‍.