CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 7 Seconds Ago
Breaking Now

യുക്മ സൗത്ത് വെസ്റ്റ് റീജയണല്‍ കായിക മേളയില്‍യില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീട നേട്ടവുമായി സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ; റണ്ണറപ്പായി സാലിസ്ബറിയും മൂന്നാം സ്ഥാനത്ത് വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷനും

യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായിക മേളയില്‍ ആതിഥേയരായ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ തുടര്‍ച്ചയായി നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. 194 പോയന്റുമായി എസ്എംസിഎ ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ 162 പോയന്റുമായി സാലിസ്ബറി മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനത്തും 44 പോയന്റുകളുമായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കായിക താരങ്ങളുടെ വര്‍ണ്ണാഭമായ മാര്‍ച്ച്പാസ്റ്റ് ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം രാജേഷ് രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സെക്രട്ടറി ജോബി തോമസ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജോയ്ന്റ് സെക്രട്ടറി റെയ്‌മോള്‍ നിധിരി കായിക മേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. 

ആവേശകരമായ മത്സരങ്ങളാണ് കായിക മേളയിലുടനീളം പ്രതിഫലിച്ചത്. മുന്നൂറിലേറെ കായിക താരങ്ങള്‍ മത്സരിച്ചു.യുക്മ ഭാരവാഹികള്‍ കായിക മേള സമയ ബന്ധിതമായി ചിട്ടയോടെ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.