
















യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. റോബി മേക്കര പ്രസിഡന്റായും ഷാരോണ്‍ തോമസ് സെക്രട്ടറിയായും അജീഷ് വാസുദേവന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു
മാര്‍ട്ടിന്‍ ജോസ് വൈസ് പ്രസിഡന്റായും ഷാജി ജോസഫ് ജോയിന്റ് സെക്രട്ടറിയായും അനീഷ് ചാണ്ടി ജോയിന്റ് ട്രഷററായും ചുമതലയേറ്റു.

ടുഗേതര്‍ ഫോര്‍ എ സ്‌ട്രോങ്ങര്‍ കമ്യൂണിറ്റി എന്ന ആശയത്തില്‍ ഊന്നിയാണ് പുതിയ നേതൃത്വം ചുമതലയേറ്റിരിക്കുന്നത്.
കലാകായിക മത്സരങ്ങള്‍, ആഘോഷങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന അസോസിയേഷന് നവ നേതൃത്വം പുതിയ ഉണര്‍വേകും.
അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പരിചയ സമ്പന്നരായവര്‍ തന്നെയാണ് നേതൃ നിരയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ജിഎംഎ പ്രസിഡന്റായി ഒരു തവണ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് വയനാട് മാനന്തവാടി സ്വദേശിയായ റോബി മേക്കര. മുമ്പ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച പരിചയ സമ്പന്നതയുള്ള വ്യക്തിയാണ് അങ്കമാലി സ്വദേശിയായ ഷാരോണ്‍ തോമസ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അജേഷ് വാസുദേവന്‍ ജോയ്ന്റ് ട്രഷററായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം തൃശൂര്‍ സ്വദേശിയാണ്.
അങ്കമാലി സ്വദേശിയായ മാര്‍ട്ടിന്‍ ജോസും വൈക്കം സ്വദേശിയായ ഷാജി ജോസഫും ആലപ്പുഴ കൈനകരി സ്വദേശിയായ അനീഷ് ചാണ്ടിയും വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു പരിചയ സമ്പന്നരാണ്.
ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് മികച്ച പിന്തുണയേകാന്‍ കഴിവുള്ള ഒരു പുതിയ നേതൃത്വം കൂടി സ്വന്തമായിരിക്കുകയാണ്. തെരഞ്ഞെടുത്ത പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങള്‍..