CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 47 Seconds Ago
Breaking Now

വേനലവധിക്കാല യാത്രകള്‍ കഴിഞ്ഞ് യുകെയിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസകരമായ തീരുമാനം ; 8, 9 വയസുള്ള കുട്ടികള്‍ക്കും ഇനി ഇ-ഗേറ്റ് ഉപയോഗിക്കാം

ജൂലൈ 8 മുതല്‍ നടപ്പാകും.

വേനല്‍ക്കാല അവധിയാത്രകള്‍ കഴിഞ്ഞ് യുകെയിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസകരമായ മാറ്റവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ ഇളവ് പ്രകാരം എട്ടും ഒമ്പതും വയസ്സുള്ള കുട്ടികള്‍ക്കും ഇനി വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് പാസ്പോര്‍ട്ട് പരിശോധനാ സംവിധാനമായ ഇ-ഗേറ്റ് ഉപയോഗിക്കാം. ഇതുവരെ ഇ-ഗേറ്റ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 10 വയസ്സായിരുന്നു. ജൂലൈ 8 മുതല്‍ നടപ്പാകും.

കുറഞ്ഞത് 120 സെന്റിമീറ്റര്‍ ഉയരമുള്ളതും ഒരു മുതിര്‍ന്നയാളോടൊപ്പം യാത്ര ചെയ്യുന്നതുമായ കുട്ടികള്‍ക്കാണ് പുതിയ ഇളവ് ബാധകമാകുക. ബയോമെട്രിക് പാസ്പോര്‍ട്ട് കൈവശമുള്ള അര്‍ഹരായ യാത്രക്കാര്‍ക്കാണ് ഇ-ഗേറ്റ് ഉപയോഗിക്കാന്‍ സാധിക്കുക.

പ്രതിവര്‍ഷം ഏകദേശം 15 ലക്ഷം കുട്ടികള്‍ക്ക് ഈ മാറ്റത്തിന്റെ പ്രയോജനം ലഭിക്കും.വേനലവധിക്കാല വിദേശയാത്രകള്‍ കഴിഞ്ഞ് മടങ്ങുന്ന കുടുംബങ്ങളുടെ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും അതിര്‍ത്തി പരിശോധന വേഗത്തിലാക്കുകയും ചെയ്യുകയാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.

നിലവില്‍ യുകെയിലെ പ്രധാന വിമാനത്താവളങ്ങളിലായി 290-ലധികം ഇ-ഗേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹീത്രു, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ, സ്റ്റാന്‍സ്റ്റഡ് തുടങ്ങിയ വിമാനത്താവളങ്ങള്‍ക്കു പുറമെ, പാരിസിലെയും ബ്രസ്സല്‍സിലെയും യുകെ അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങളിലും പുതിയ നിയമം ബാധകമാകും.

വേനലവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറച്ചു കുടുംബങ്ങള്‍ക്കെങ്കിലും ഇത് ആശ്വാസമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.