CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 14 Seconds Ago
Breaking Now

നാട്ടുകാരെ ഒന്ന് നടത്തിക്കാന്‍ പണംകൊടുത്ത് ബ്രിട്ടന്‍! 20 മിനിറ്റ് നടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സമ്മാനം നല്‍കാന്‍ എന്‍എച്ച്എസ് സ്‌കീം; സൗജന്യ കോഫി മുതല്‍ സിനിമാ ടിക്കറ്റ് വരെ കൈയിലെത്തും

ലക്ഷക്കണക്കിന് ജനങ്ങളെ ദിവസവും 20 മിനിറ്റ് നടക്കാന്‍ പ്രേരിപ്പിക്കുകയാണ് സ്‌കീമിന്റെ ലക്ഷ്യം

ബ്രിട്ടീഷുകാരെ ദിവസവും നടത്തിക്കാന്‍ സമ്മാനപദ്ധതിയുമായി എന്‍എച്ച്എസ്. ഷോപ്പിംഗ് വൗച്ചറുകളും, ഡിസ്‌കൗണ്ടും, സൗജന്യ ട്രീറ്റുകളും ഉള്‍പ്പെടെയുള്ളവ നല്‍കി ദിവസവും 20 മിനിറ്റ് നടത്തിക്കാനാണ് എന്‍എച്ച്എസിന്റെ ലക്ഷ്യം. 

രാജ്യത്തെ വീണ്ടും ചലനമുള്ളതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്‍സെന്റീവ് സ്‌കീമിന് പിന്നില്‍ ഒളിംപിക് മെഡലിസ്റ്റ് ബ്രാന്‍ഡന്‍ ഫോസ്റ്റര്‍, എയര്‍ മൈല്‍സ് കണ്ടെത്തിയ കീത്ത് മില്‍സ് എന്നിവരാണ്. ജനുവരിയില്‍ പദ്ധതിക്ക് തുടക്കമാകും.

ലക്ഷക്കണക്കിന് ജനങ്ങളെ ദിവസവും 20 മിനിറ്റ് നടക്കാന്‍ പ്രേരിപ്പിക്കുകയാണ് സ്‌കീമിന്റെ ലക്ഷ്യം. ഇതുവഴി പ്രതിമാസം ഏകദേശം 26.2 മൈലിന് തുല്യമായി നടത്തിക്കുകയാണ് ലക്ഷ്യം. ഒരു മാരത്തണ് തുല്യമായ ദൂരമാണ് ഇത്. 

ഒരു ലോയല്‍റ്റി പ്രോഗ്രാം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ റീട്ടെയിലര്‍മാരുമായി ചര്‍ച്ചയിലാണ്. ഇവരുടെ സഹായത്തോടെ നടത്തത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന ആളുകള്‍ക്ക് സൗജന്യ കോഫിയും, സിനിമാ ടിക്കറ്റുകളും വരെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 

മൂവ്‌മെന്റ് 26.2 എന്നു പേരിട്ട ക്യാംപെയിന്‍ ഒരു ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയാണ് ഇത് നടപ്പാക്കുക. ഇതിന് പുറമെയാണ് ഡിജിറ്റല്‍ ബാഡ്ജുകളും, മെഡലുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. യുകെയിലെ ആളുകള്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യാനാണ് നിര്‍ദ്ദേശം. എന്നാല്‍ 10 മിനിറ്റെങ്കിലും നടക്കാന്‍ മധ്യവയസ്സില്‍ താഴെയുള്ള പകുതി ആളുകള്‍ മാത്രമാണ് തയ്യാറാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.