CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 11 Seconds Ago
Breaking Now

ഫുട്‌ബോള്‍ ലോകകപ്പ് ഒത്തുകളിയോ? യുഎസ് താരത്തിന് റെഡ് കാര്‍ഡ്; ഫിഫാ പ്രസിഡന്റിനെ നേരിട്ട് വിളിച്ച് ട്രംപ്; അമേരിക്കന്‍ സ്‌ട്രൈക്കര്‍ക്ക് എതിരായ 'സസ്‌പെന്‍ഷന്‍' പിന്‍വലിച്ചു?

തീരുമാനം വന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്

2026 ഫിഫാ ഫുട്‌ബോള്‍ ലോകകപ്പ് പുരോഗമിക്കുന്നതിനിടെ വിവാദമായ വെളിപ്പെടുത്തല്‍. യുഎസ്എ താരത്തിന് ലഭിച്ച ചുവപ്പുകാര്‍ഡിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയെ ഫോണില്‍ വിളിച്ചതാണ് വിവാദത്തിലേക്ക് നീങ്ങുന്നത്. 

ബോസ്‌നിയയ്ക്ക് എതിരായ മത്സരത്തില്‍ സ്‌ട്രൈക്കര്‍ ഫോളാറിന്‍ ബാലോഗണിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് നേരിട്ട് ഫിഫാ പ്രസിഡന്റിനെ വിളിച്ചതോടെ ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ ബെല്‍ജിയത്തിന് എതിരായ മത്സരത്തില്‍ ബാലോഗണിന് കളത്തിലിറങ്ങാം. 

ഫിഫാ പ്രസിഡന്റിനെ ട്രംപ് നേരിട്ട് വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതിന് പിന്നാലെയാണ് ഫിഫാ ഗവേണിംഗ് ബോഡി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഈ പ്രഖ്യാപനം വന്നതോടെ വലിയ അനീതി തിരുത്തിയ ഫിഫയ്ക്ക് നന്ദിയെന്ന് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

എന്നാല്‍ ഫിഫാ ടൂര്‍ണമെന്റിന്റെ വിശ്വാസ്യതയാണ് ഈ തീരുമാനത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി തീരുമാനം വന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എതിരാളികളായ ബെല്‍ജിയം വിഷയത്തില്‍ രോഷത്തോടെ പ്രതികരിച്ചു. ഒപ്പം വിഷയം കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ടിന് മുന്നിലെത്തിക്കാനാണ് ഇവരുടെ നീക്കം. 




കൂടുതല്‍വാര്‍ത്തകള്‍.