CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 13 Seconds Ago
Breaking Now

ഡബിള്‍ ബലാത്സംഗ കേസിലെ പ്രതികളെ വെറുതെവിട്ടത് റദ്ദാക്കി; 15 വയസ്സുകാരായ കുറ്റവാളികളെ ജയിലില്‍ അടയ്ക്കാന്‍ വിധിച്ച് അപ്പീല്‍ കോടതി; ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ ഒടുവില്‍ അകത്ത്!

15 വയസ്സ് മാത്രം പ്രായമുള്ളുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുന്‍പ് കോടതി ഇവരെ ജയിലിലേക്ക് അയയ്ക്കാന്‍ വിസമ്മതിച്ചത്

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ ആണ്‍കുട്ടികളെ വെറുതെവിട്ട വിധി റദ്ദാക്കി അപ്പീല്‍ കോടതി. ഹാംപ്ഷയറിലെ ഫോര്‍ഡിംഗ്ബ്രിഡ്ജില്‍ നടന്ന ക്രൂരമായ അക്രമത്തിലെ കുറ്റവാളികളായ 15 വയസ്സുകാരെ യുവകുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളിലേക്ക് അയയ്ക്കാനാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധിച്ചത്. 

14, 15 വയസ്സുകാരായ പെണ്‍കുട്ടികളെ അക്രമിച്ച പ്രതികള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കേസില്‍ ആണ്‍കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി സെന്റന്‍സും, റിഹാബിലിറ്റേഷനും മാത്രമാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളെ വെറുതെവിട്ട ഈ വിധി രാജ്യത്തെ ഞെട്ടിച്ചിരുന്നു. Pictured: The other 15-year-old, who was today given a four-year detention order

കോര്‍ട്ട് ഓഫ് അപ്പീല്‍ കേസ് പുനഃപ്പരിശോധിക്കുകയും, ശിക്ഷ വളരെ മൃദുവായി പോയെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രായമേറിയ ആണ്‍കുട്ടികളായി കണക്കാക്കിയാണ് ഇവരുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചത്. യൂത്ത് ഡിറ്റന്‍ഷനില്‍ നാല് വര്‍ഷത്തെ ശിക്ഷയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പുതിയ വിധിയില്‍ ആശ്വാസമുണ്ടെന്ന് ഇരകളുടെ കുടുംബങ്ങള്‍ പ്രതികരിച്ചു. 

15 വയസ്സ് മാത്രം പ്രായമുള്ളുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുന്‍പ് കോടതി ഇവരെ ജയിലിലേക്ക് അയയ്ക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള ഇരകളുടെ മാനസികാവസ്ഥ പരിഗണിക്കാന്‍ ജഡ്ജ് പരാജയപ്പെട്ടെന്ന് വിമര്‍ശനം ഉയര്‍ന്നു. ജഡ്ജ് റോളാണ്ടിന്റെ വിധി പിശകാണെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍ ചൂണ്ടിക്കാണിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.