CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 37 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ വംശവെറി ഇനി ആരും അറിയാതെ പോകില്ല; ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമവും, വംശവെറിയും അനുസരിച്ച് ഇംഗ്ലീഷ് ട്രസ്റ്റുകള്‍ക്ക് റേറ്റിംഗ് നല്‍കാന്‍ എന്‍എച്ച്എസ്

എല്ലാ സെക്കന്‍ഡറി കെയര്‍ എന്‍എച്ച്എസ് ബോഡികളും ഇതില്‍ ബാധിക്കപ്പെടും

എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് എതിരായ വംശവെറിയും, അതിക്രമങ്ങളും പതിവ് കാര്യമാണെന്ന് പല സര്‍വ്വെകളും കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പോരായ്മകള്‍ പലപ്പോഴും ഇതിന്റെ യാഥാര്‍ത്ഥ്യം പുറത്ത് അറിയിക്കുന്നതില്‍ പരാജയമായി മാറുന്നുണ്ട്. ഇതിനൊരു പരിഹാരമായി ഇംഗ്ലീഷ് ട്രസ്റ്റുകള്‍ക്ക് റേറ്റിംഗ് നല്‍കാന്‍ ഒരുങ്ങുകയാണ് എന്‍എച്ച്എസ്. 

ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന വംശവെറിയും, അതിക്രമങ്ങളും, ലൈംഗിക ദുഷ്‌പെരുമാറ്റങ്ങളും ഏത് വിധത്തില്‍ കൈകാര്യം ചെയ്യുന്നുവെന്ന് പരിശോധിച്ച് ട്രസ്റ്റുകള്‍ക്ക് റേറ്റിംഗ് നല്‍കുമെന്നാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ജൂലൈ മുതല്‍ എല്ലാ എന്‍എച്ച്എസ് അക്യൂട്ട്, ആംബുലന്‍സ്, മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളും ഈ വിധത്തില്‍ ജഡ്ജ് ചെയ്യപ്പെടും. 1.5 മില്ല്യണ്‍ ജീവനക്കാരെ ബാധിക്കുന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന്റെ നിലവാരം അളന്നാണ് റാങ്കിംഗ് പ്രസിദ്ധീകരിക്കുക. 

എല്ലാ സെക്കന്‍ഡറി കെയര്‍ എന്‍എച്ച്എസ് ബോഡികളും ഇതില്‍ ബാധിക്കപ്പെടും. തല്‍ക്കാലത്തേക്ക് ജിപി പ്രാക്ടീസുകള്‍ ഉള്‍പ്പെടുന്ന പ്രൈമറി കെയര്‍ ഉള്‍പ്പെടുന്നില്ല. ഭാവി വര്‍ഷങ്ങളില്‍ ഇതും പട്ടികയിലേക്ക് എത്തുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്. 

എന്‍എച്ച്എസ് സ്റ്റാഫ് സര്‍വ്വെ നടത്തി ട്രസ്റ്റുകള്‍ ജീവനക്കാരുടെ ക്ഷേമത്തില്‍ എന്ത് പുരോഗതി നേടുന്നുവെന്ന് പരിശോധിക്കാനും ആദ്യമായി നീക്കം തുടങ്ങി. ഇത് വെയ്റ്റിംഗ് ലിസ്റ്റും, എ&ഇ കണക്കുകളും പോലെ പെര്‍ഫോമന്‍സ് റേറ്റിംഗിനെ നേരിട്ട് ബാധിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.