CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 25 Seconds Ago
Breaking Now

CR 7 യുഗം ഈ ലോകകപ്പോടെ അവസാനിക്കും; ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര കരിയറിന് കര്‍ട്ടനിടുമെന്ന് വെളിപ്പെടുത്തി സഹോദരി

ക്രൊയേഷ്യക്ക് എതിരായ മത്സരം 2-1ന് ജയിച്ച് പോര്‍ച്ചുഗല്‍ റൗണ്ട് 16-ല്‍ കയറിയ ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്

2026 ഫിഫാ ലോകകപ്പ് പല സൂപ്പര്‍താരങ്ങളുടെയും അവസാന ടൂര്‍ണമെന്റാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ ടൂര്‍ണമെന്റോടെ അന്താരാഷ്ട്ര കുപ്പായം അഴിച്ചുവെയ്ക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത് ക്രിസ്റ്റ്യാനോയുടെ സഹോദരിയാണ്. 

ദേശീയ ടീമിനൊപ്പമുള്ള ഈ ടൂര്‍ണമെന്റ് ക്രിസ്റ്റ്യാനോയുടെ കരിയറിലെ 'ലാസ്റ്റ് ഡാന്‍സായിരിക്കുമെന്നാണ്' സഹോദരി കാറ്റിയ അവെയ്‌റോ വെളിപ്പെടുത്തിയത്. ക്രൊയേഷ്യക്ക് എതിരായ മത്സരം കാണാനെത്തിയപ്പോഴായിരുന്നു അവെയ്‌റോയുടെ പ്രതികരണം. 

'എനിക്കുള്ള വിവരങ്ങള്‍ അനുസരിച്ച് ഇത് യാത്ര പറയാനുള്ള സമയമാണ്. ഇപ്പോള്‍ മാത്രമാണ് ഇത് കാണാന്‍ കഴിയുക. ഇന്ന് തന്നെ ഗുഡ് ബൈ പറയുമെന്നല്ല, ഉടന്‍ ഉണ്ടാകും. ഇത് സന്തോഷകരമാക്കൂ, ഇതുപോലൊരാളെ ഇനി കാണാന്‍ ബുദ്ധിമുട്ടാകും', കാറ്റിയ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

1000 ഗോള്‍ തികച്ച ശേഷം ഫുട്‌ബോള്‍ നിര്‍ത്തുമോയെന്ന ചോദ്യത്തിന് അത് ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. ദേശീയ ടീമില്‍ നിന്നും വിടവാങ്ങുന്ന കാര്യത്തെ കുറിച്ചാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വ്യക്തമാക്കി. ക്രൊയേഷ്യക്ക് എതിരായ മത്സരം 2-1ന് ജയിച്ച് പോര്‍ച്ചുഗല്‍ റൗണ്ട് 16-ല്‍ കയറിയ ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.