CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 56 Seconds Ago
Breaking Now

ബ്രിട്ടനില്‍ മയക്കുമരുന്ന് നല്‍കി സ്ത്രീകളെ പീഡിപ്പിക്കുന്ന ശൃംഖല; എട്ട് കേസുകള്‍ കൂടി തിരിച്ചറിഞ്ഞ് പോലീസ്; കണ്ടെത്തിയത് ഓണ്‍ലൈന്‍ ഫോറങ്ങളില്‍ നിന്ന്; സ്ഥിതി ഭയപ്പെടുത്തുന്നതെന്ന് എന്‍സിഎ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആഴം ഭയപ്പെടുത്തുന്നതാണെന്നും നാഷണല്‍ ക്രൈം ഏജന്‍സി

ബ്രിട്ടനെ ഞെട്ടിച്ച് പുതിയ പോലീസ് അന്വേഷണം. മയക്കുമരുന്ന് നല്‍കി സ്ത്രീകളെ ബലാത്സംഗത്തിനും, ലൈംഗിക പീഡനങ്ങള്‍ക്കും ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഫോറങ്ങളില്‍ നിന്നും ഇത്തരം എട്ടോളം കേസുകള്‍ പോലീസ് കണ്ടെത്തി. 

ഇരകളെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം മറ്റുള്ളവരെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കാന്‍ ഉപദേശങ്ങള്‍ നല്‍കുന്ന 270-ലേറെ ഉപയോക്താക്കളെയാണ് നാഷണല്‍ ക്രൈം ഏജന്‍സി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതൊരു ആഗോള ശൃംഖലയാണെന്നും പോലീസ് പറയുന്നു. 

സമാനമായി യൂറോപോള്‍ ഓപ്പറേഷനില്‍ 150-ലേറെ ഇരകളെയും, വേട്ടക്കാരെയും കണ്ടെത്തി. നാല് ഓണ്‍ലൈന്‍ ഫോറങ്ങളാണ് പ്രധാനമായും ഇതിന് ഉപയോഗിച്ചത്. ഫ്രാന്‍സില്‍ ഏറെ വിവാദമായ ജിസെല്‍ പെലികോട്ടിന്റെ കേസിന് പിന്നാലെയാണ് ഈ അന്വേഷണം. സ്വന്തം ഭര്‍ത്താവാണ് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കി അപരിചിതരെ വിളിച്ചുവരുത്തി ഒന്‍പത് വര്‍ഷത്തോളം ബലാത്സംഗത്തിന് ഇരയാക്കിയത്. 

മാഞ്ചസ്റ്റില്‍ ഭാര്യയെ ഈ വിധം രണ്ട് ദശകത്തോളം പീഡനങ്ങള്‍ക്ക് നല്‍കിയ ഭര്‍ത്താവും, 14 പുരുഷന്‍മാരും വിചാരണ നേരിടുകയാണ്. മയക്കുമരുന്ന് നല്‍കി ഉത്തരം ലൈംഗിക പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എന്‍സിഎ ഡെപ്യൂട്ടി ഡയറക്ടര്‍ നിഗല്‍ ലിയറി പറഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആഴം ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

 




കൂടുതല്‍വാര്‍ത്തകള്‍.