CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 44 Seconds Ago
Breaking Now

ഇന്ത്യന്‍ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയന്‍ പൗരനായ പങ്കാളി അറസ്റ്റില്‍

ഏത് രാജ്യത്ത് നിന്നാണ് അബ്ദുള്‍ ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ കനേഡിയന്‍ പൗരനായ പങ്കാളി അറസ്റ്റില്‍. ടൊറന്റോ സ്വദേശിയായ അബ്ദുള്‍ ഗഫൂറിയെ (32) ആണ് കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ വിദേശരാജ്യത്തേക്ക് കടന്ന അബ്ദുള്‍ ഗഫൂറിയെ വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് രാജ്യത്തേക്ക് തിരികെ എത്തിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഏത് രാജ്യത്ത് നിന്നാണ് അബ്ദുള്‍ ഗഫൂറിയെ പിടികൂടിയതെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടൊറന്റോ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അബ്ദുള്‍ ഗഫൂറിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ടു ശനിയാഴ്ച പ്രതി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് 30 വയസ്സുകാരിയായ ഹിമാന്‍ഷി ഖുറാനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ട്രാച്ചന്‍ അവന്യൂവിനും വെല്ലിങ്ടണ്‍ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള വീട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടിയുള്ള പരാതിയില്‍ അന്വേഷണം നടക്കവെ ആണ് ഹിമാന്‍ഷി ഖുറാനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

യുവതിയുടെ മരണത്തിന് പിന്നില്‍ പങ്കാളിയില്‍ നിന്നുള്ള അതിക്രമമാണെന്ന് വിലയിരുത്തിയ പൊലീസ്, അബ്ദുള്‍ ഗഫൂറിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഗഫൂറിയുമായി ഇന്റിമേറ്റ് പാര്‍ട്ണര്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഹിമാന്‍ഷി ഖുറാന. യുവതിയുടെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുഖം രേഖപ്പെടുത്തിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.