CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 11 Seconds Ago
Breaking Now

ഇറാന്‍ ഒരിക്കലും അണുവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ട്രംപ്

യുഎസുമായി യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് പരസ്യമായി പറയുമ്പോഴും, ഇറാന്‍ നേതാക്കള്‍ രഹസ്യമായി ചര്‍ച്ചകള്‍ക്കായി അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രസ്താവനയില്‍ ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ ഒരിക്കലും അണുവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രഹസ്യമായി ചര്‍ച്ചകള്‍ക്ക് താല്പര്യം കാണിക്കുകയും പരസ്യമായി അത് നിഷേധിക്കുകയും ചെയ്യുന്ന ഇറാന്‍ നേതൃത്വത്തിന്റെ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് ട്രംപ് ഇറാനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

യുഎസുമായി യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് പരസ്യമായി പറയുമ്പോഴും, ഇറാന്‍ നേതാക്കള്‍ രഹസ്യമായി ചര്‍ച്ചകള്‍ക്കായി അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രസ്താവനയില്‍ ട്രംപ് അവകാശപ്പെട്ടു.

'ഇറാന്‍ നേതൃത്വത്തിന്റെ നിലപാട് വിശ്വസിക്കാന്‍ കഴിയാത്തവിധം വഞ്ചനാപരമാണ്! അവര്‍ ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച വേണമെന്ന് ആവശ്യപ്പെടുന്നു (ചിലര്‍ പറയുന്നത് യാചിക്കുന്നു എന്നാണ്). അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുമുണ്ട്. എന്നാല്‍ പരസ്യമായി അവര്‍ അത് അഭിമാനത്തോടെ നിഷേധിക്കുകയും ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും തങ്ങള്‍ 'ഒമാനുമായി' മാത്രമാണ് ആശയവിനിമയം നടത്തുന്നതെന്നും പറയുകയും ചെയ്യുന്നു,' ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.