CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 31 Seconds Ago
Breaking Now

35 ലക്ഷത്തിന്റെ ബാഗ്, 21 ലക്ഷത്തിന്റെ വാച്ച്, 6100ന്റെ കുട! സിമ്പിള്‍ സാരിയില്‍ പാര്‍ലമെന്റില്‍ എത്തിയ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകര്‍

സിമ്പിള്‍ സാരിയില്‍ പാര്‍ലമെന്റില്‍ എത്തിയ ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണയുടെ ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളി ആരാധകര്‍. സാരി ലളിതമാണെങ്കിലും കൈയില്‍ ഉണ്ടായിരുന്ന മാറ്റ് വസ്തുക്കള്‍ ആഡംബര അക്‌സസറീസ് ആയിരുന്നു. 35 ലക്ഷത്തിന്റെ ബാഗും 21 ലക്ഷത്തിന്റെ വാച്ചുമായാണ് കങ്കണ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനെത്തിയത്. ഇന്ത്യന്‍ പരമ്പരാഗത കൈത്തറി സാരിയും ആഗോള ലക്ഷ്വറി ബ്രാന്‍ഡുകളും സമന്വയിപ്പിച്ചുള്ള കങ്കണയുടെ ഈ വേറിട്ട മണ്‍സൂണ്‍ ലുക്ക് നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ തരംഗമായത്.

കങ്കണ റണൗത്തിന്റെ വസ്ത്രധാരണവും ആഡംബര അക്‌സസറീസുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും ഫാഷന്‍ ലോകത്തെയും പ്രധാന ചര്‍ച്ചാവിഷയം. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ലൈറ്റ് ബ്ലൂ എറി സില്‍ക്ക് സാരി അണിഞ്ഞാണ് കങ്കണ എത്തിയതെങ്കിലും, താരത്തിന്റെ കൈയിലുണ്ടായിരുന്ന ആഡംബര വസ്തുക്കളുടെ വിലകേട്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകര്‍.

കങ്കണയുടെ കൈയിലുണ്ടായിരുന്ന ബ്ലാക്ക് ഹെര്‍മസ് ബിര്‍ക്കിന്‍ ഹാന്‍ഡ്ബാഗിന് മാത്രം ഏകദേശം 35 ലക്ഷം രൂപയാണ് വില. കയ്യില്‍ അണിഞ്ഞിരുന്ന ചോക്ലേറ്റ് ബ്രൗണ്‍ ഡയലുള്ള റോലെക്‌സ് വാച്ചിന്  21 ലക്ഷത്തോളം രൂപ വിലവരും. കൂടാതെ മഴയത്ത് ഒപ്പം കരുതിയ 'ഗുഡ് എര്‍ത്ത്' ബ്രാന്‍ഡിന്റെ ഡിസൈനര്‍ കുടയുടെ വില 6,100 രൂപയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.