CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 11 Seconds Ago
Breaking Now

'സിനിമയിലെ രംഗങ്ങളേക്കാള്‍ അസഹ്യം'; തിയറ്ററിലെ പ്രേക്ഷകരുടെ മോശം പെരുമാറ്റത്തിനെതിരെ സൗഭാഗ്യ വെങ്കിടേഷ്

തിയറ്ററിനുള്ളിലെ ചില പ്രേക്ഷകരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' സിനിമ കാണുന്നതിനിടെയുണ്ടായ അനുഭവമാണ് സൗഭാഗ്യ പങ്കുവച്ചത്.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ ചിലര്‍ നിരന്തരം കമന്റുകളും ഉച്ചത്തിലുള്ള അസഭ്യ ശബ്ദങ്ങളും ഉണ്ടാക്കി സിനിമ കാണുന്നത് ബുദ്ധിമുട്ടാക്കിയെന്നാണ് സൗഭാഗ്യയുടെ ആരോപണം. സിനിമയിലെ ചില രംഗങ്ങളേക്കാള്‍ അസഹനീയമായിരുന്നു തിയറ്ററിനുള്ളിലെ ഇത്തരം പെരുമാറ്റമെന്നും അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

തിയറ്ററിലെ ഇത്തരം പെരുമാറ്റം സിനിമയുടെ അന്തരീക്ഷം തന്നെ നശിപ്പിക്കുന്നതാണെന്നും സൗഭാഗ്യ വിമര്‍ശിച്ചു. സംഭവത്തിന് പിന്നാലെ നിരവധി സിനിമാപ്രേമികള്‍ സൗഭാഗ്യയെ പിന്തുണച്ച് സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചതായും റിപ്പോര്‍ട്ടുണ്ട്.

കുടുംബങ്ങള്‍ക്കും മറ്റ് പ്രേക്ഷകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അനാവശ്യ കൂവലുകളും മോശം ശബ്ദമുണ്ടാക്കുന്നതും തടയാന്‍ തിയറ്റര്‍ ഉടമകളും അധികൃതരും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.