
















ലണ്ടന്‍:മാവേലി നാട് വാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ എന്ന മാനവിക സന്ദേശമുണര്‍ത്തി സ്നേഹപ്പൂക്കള്‍ കൊരുത്തുകെട്ടുന്ന സാഹോദര്യത്തിന്റെ ആഘോഷമായ ഓണം. ഗൃഹാതുരത്വം നിറയുന്ന ഓണാഘോഷങ്ങള്‍ ആഗോള മലയാളി സമൂഹം പ്രവാസികളായി കഴിയുന്ന ഒരോ രാജ്യങ്ങളിലും ഒട്ടും കുറവില്ലാതെ ആഘോഷിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് കേരളം ഘടകം ഈസ്‌റ് ലണ്ടന്‍ യൂണിറ്റ് 'ആരവം'എന്ന് നാമകരണം ചെയ്തു നടത്തുന്ന ഓണാഘോഷ പരിപാടികള്‍ നാളെ(ശനിയാഴ്ച)ഈസ്‌ററ്ഹാമില്‍ അരങ്ങേറുകയാണ് .എല്ലാ പ്രിയപ്പെട്ടവരെയും ഈ ഉത്സവാഘോഷ ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുകയാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (UK-കേരള ചാപ്റ്റര്‍), ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഈസ്റ്റ് ഹാമിലെ St. Paul's Church, E6 2EU-ല്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്‌ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും കൂപ്പണ്‍ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് - 07852 437505, ഹിഷാം - 07393 701757 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.