
















ബ്രിട്ടനിലെ തെരുവുകളില്‍ മുഖം മറയ്ക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗ്. ഡോവറിലെ തെരുവുകളില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ മുഖം മറച്ചെത്തി അക്രമം കാണിച്ചതിന് പിന്നാലെയാണ് റിഫോം യുകെ നേതാവിന്റെ പ്രതികരണം.
ബല്‍കാവ പോലുള്ള എല്ലാത്തരം മുഖാവരണങ്ങളും അക്രമോത്സുകതയോടെയാണ് ധരിക്കുന്നതെന്ന് റിഫോം യുകെ നേതാവ് വിശദീകരിച്ചു. ഒരു സാധാരണ പൗരന്‍ മുഖം മറച്ചവരെ കണ്ട് റോഡിന് അപ്പുറത്തേക്ക് കടന്ന് സുരക്ഷിതമാകാന്‍ ശ്രമിക്കുന്ന അവസ്ഥ ഒരു തലമുറ മുന്‍പ് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനിലെ തിരക്കേറി ഫെറി പോര്‍ട്ട് ബല്‍കാവ അണിഞ്ഞെത്തിയ ജനക്കൂട്ടം തടസ്സപ്പെടുത്തിയിരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ പേരിലാണ് ഇത് അരങ്ങേറിയത്. തീവ്രവലത് സംഘമായ പേട്രിയറ്റ് പ്ലാറ്റ്‌ഫോമാണ് പ്രതിഷേധ മാര്‍ച്ചിന് പിന്നില്‍.
എന്നാല്‍ പ്രതിഷേധിക്കാന്‍ മുഖം മറച്ച് എത്തുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫരാഗ് പ്രതികരിച്ചു. പൊതുസ്ഥലത്ത് എല്ലാ വിധത്തിലുള്ള മുഖാവരണങ്ങളും നിരോധിക്കണമെന്നാണ് റിഫോം യുകെ നേതാവ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.