CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 14 Seconds Ago
Breaking Now

കുര്‍ദ് പ്രധാനമന്ത്രിയുടെ മകളോട് പ്രേമം! സ്വവര്‍ഗ്ഗപ്രേമികളെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനികള്‍; അര്‍ഹതയില്ലാത്തവര്‍ക്കും ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം; ഹോം ഓഫീസിന് ഗുരുതര വീഴ്ചയെന്ന് യുഎന്‍

അഭയാര്‍ത്ഥിത്വം നേടാന്‍ ശ്രമിക്കുന്നവര്‍ ഒരേ സ്‌ക്രിപ്റ്റാണ് പ്രയോഗിക്കുന്നതെന്ന് ശ്രോതസ്സ്

അര്‍ഹതയില്ലാത്ത കുടിയേറ്റക്കാര്‍ക്കും ബ്രിട്ടന്‍ അഭയാര്‍ത്ഥിത്വം വാരിക്കോരി നല്‍കുന്നതായി മുന്നറിയിപ്പ് നല്‍കി യുഎന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍. യുകെയില്‍ തുടര്‍ന്ന് താമസിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്ന ഹോം ഓഫീസ് ഇന്റര്‍വ്യൂകളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി കണ്ടെത്തി. 

അഭയാര്‍ത്ഥികളെ വേഗത്തില്‍ ചോദ്യം ചെയ്യാനുള്ള തിടുക്കം പലപ്പോഴും യോഗ്യരല്ലാത്ത ആളുകള്‍ക്ക് അഭയാര്‍ത്ഥിത്വം നല്‍കുന്നതിലാണ് കലാശിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം യഥാര്‍ത്ഥ അഭയാര്‍ത്ഥികളുടെ അപേക്ഷ പലപ്പോഴും തള്ളുകയും ചെയ്യുന്നു. 

യുഎന്‍ അധികൃതര്‍ അറുപതോളം ഇന്റര്‍വ്യൂകളും, കേസുകളും പരിശോധിച്ചതില്‍ കാല്‍ശതമാനം അപേക്ഷകരുടെ ക്ലെയിമില്‍ വ്യക്തതയില്ലെന്ന് തിരിച്ചറിഞ്ഞു. വസ്തുതകള്‍ പരിശോധിക്കുന്നതില്‍ ഹോം ഓഫീസ് പരാജയപ്പെടുകയാണ്. കുടിയേറ്റക്കാരുടെ ഉത്തരങ്ങള്‍ പലപ്പോഴും പരിഭാഷകരാണ് പറയുന്നത്. ഇത് പൂര്‍ണ്ണമായി പരിഭാഷപ്പെടുത്തി നല്‍കുന്നില്ല, അന്വേഷണം പറയുന്നു. 

ഇതുവഴി യഥാര്‍ത്ഥ അഭയാര്‍ത്ഥികളുടെ ക്ലെയിമുകള്‍ തള്ളുന്ന സ്ഥിതി വരികയും, മറ്റുള്ളവര്‍ക്ക് യോഗ്യതയില്ലാതെ അഭയാര്‍ത്ഥിത്വം അനുവദിക്കുന്ന ഗതികേട് നേരിടുകയും ചെയ്യുകയാണെന്ന് മുന്നറിയിപ്പ് വ്യക്തമാക്കി. നൂറിലൊന്ന് അഭയാര്‍ത്ഥി അപേക്ഷകള്‍ മാത്രമാണ് യഥാര്‍ത്ഥമെന്ന് ഗവണ്‍മെന്റ് ശ്രോതസ്സ് വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അഭയാര്‍ത്ഥിത്വം നേടാന്‍ ശ്രമിക്കുന്നവര്‍ ഒരേ സ്‌ക്രിപ്റ്റാണ് പ്രയോഗിക്കുന്നതെന്ന് ഈ ശ്രോതസ്സ് ചൂണ്ടിക്കാണിച്ചു. 

കുര്‍ദിസ്താന്‍ പ്രധാനമന്ത്രിയുടെ മകളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട നൂറോളം ഇറാഖി കുര്‍ദുകളുടെ അപേക്ഷകളാണ് താനും, ഹോം ഓഫീസിലെ സഹജീവനക്കാരും കണ്ടതെന്ന് ഈ ശ്രോതസ്സ് പറയുന്നു. ഒരേ വ്യക്തിയുമായി സ്വവര്‍ഗ്ഗ പ്രേമത്തിലാണെന്ന് അവകാശപ്പെട്ട് ജീവന് ഭീഷണിയെന്ന് വാദിക്കുന്ന നൂറുകണക്കിന് പാകിസ്ഥാനികളുടെ അപേക്ഷയുമുണ്ടെന്ന് ഇദ്ദേഹം ടൈംസിനോട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.