CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 20 Seconds Ago
Breaking Now

നവജാതശിശുവിനെ അമ്മ 15 തവണ കുത്തി; പരുക്കേറ്റ കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞ് വാഷിംഗ് മെഷീന് മുകളില്‍ വെച്ചു; അമ്മയ്ക്ക് പുറമെ വീട്ടിലെ നാല് പേര്‍ കൂടി പ്രതികളായി കൊലപാതക കേസ്

കുഞ്ഞിന്റെ ശരീരത്തില്‍ 33 പരുക്കുകളാണ് ഏറ്റിരുന്നതെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു

പിറന്നുവീണ് ദിവസങ്ങള്‍ മാത്രമായ പെണ്‍കുഞ്ഞിനെ 15 തവണ കുത്തിയ ശേഷം ടവലില്‍ പൊതിഞ്ഞ് വാഷിംഗ് മെഷീന് മുകളില്‍ ഉപേക്ഷിച്ച് അമ്മ. ഷെഫീല്‍ഡിലെ ഒരു വീട്ടില്‍ കുഞ്ഞിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. 

ഇതിന് പിന്നാലെ കൊലപാത കേസില്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ 20 വയസ്സുള്ള അമ്മ ആന്‍ഡ്രിയ സ്‌കൊപോവ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. 15 വയസ്സുള്ള പെണ്‍കുട്ടിയും കേസില്‍ പ്രതിയാണ്. 

ബേബി എസ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞിന്റെ ശരീരത്തില്‍ 33 പരുക്കുകളാണ് ഏറ്റിരുന്നതെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. ഇതില്‍ 15 തവണ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ട്. മുഖത്തും, വയറിലും, പുറത്തും, നെഞ്ചിലും വരെയാണ് കുത്തേറ്റത്. 

ഇതിന് ശേഷമാണ് ടവലില്‍ പൊതിഞ്ഞ് ബാഗിലാക്കി ഔട്ട്ഹൗസിലെ വാഷിംഗ് മെഷീന് മുകളില്‍ ശരീരം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മ ആന്‍ഡ്രിയയാണ് കൊലയാളിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇവരുടെ കാമുകനും, രണ്ട് മക്കളും, ഇയാളുടെ അച്ഛനും പിടിയിലായ മറ്റ് പ്രതികളാണ്. എന്നാല്‍ കുഞ്ഞിന്റെ പിതാവ് കാമുകനല്ലെന്നാണ് റിപ്പോര്‍ട്ട്. 

മുതിര്‍ന്ന പ്രതികള്‍ക്കെതിരെ കൊലപാതകം, കുഞ്ഞിന്റെ മരണത്തില്‍ കലാശിച്ച സംഭവങ്ങളിലേക്ക് നയിക്കല്‍, ഒപ്പം കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കൗമാരക്കാരിയായ പെണ്‍കുട്ടി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.