CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 4 Seconds Ago
Breaking Now

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കിയ പദ്ധതിയും പാളി! ലേബര്‍ ഗവണ്‍മെന്റ് 'തൊടുന്നതെല്ലാം' പ്രശ്‌നം; റദ്ദാക്കിയ സംഘത്തിന് പകരം പുതിയ 'എന്‍എച്ച്എസ് ഇംഗ്ലണ്ട് 2.0' വേണം; ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നത് നിര്‍ത്തലാക്കുക ലക്ഷ്യം?

സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരേക്കാള്‍ ശമ്പളം നല്‍കാന്‍ ധനകാര്യ നിയമങ്ങള്‍ പ്രകാരം ട്രഷറിയുടെ അനുമതി വേണ്ടിവരും

ഒരു ദിവസം പറയുന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട് അനാവശ്യമെന്ന്. ഇപ്പോള്‍ പറയുന്നു എന്‍എച്ച്എസ് ഇംഗ്ലണ്ട് പോലൊരു വിഭാഗം വേണമെന്ന്. ലേബര്‍ ഗവണ്‍മെന്റിന് കാര്യങ്ങള്‍ ശരിയാക്കാന്‍ സാധിക്കില്ലെന്ന വിമര്‍ശനം ശക്തമാക്കിക്കൊണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കിയ മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രഖ്യാപനം തിരുത്തേണ്ട ഗതികേട് നേരിട്ടിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ വൃന്ദത്തെ നയിക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ജോലികള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെയ്യാവുന്നതേയുള്ളുവെന്ന് പറഞ്ഞാണ് വെസ് സ്ട്രീറ്റിംഗ് സംഘത്തെ ഇല്ലായ്മ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരെ ലക്ഷ്യമിട്ട് മറ്റൊരു 'എന്‍എച്ച്എസ് ഇംഗ്ലണ്ട് 2.0' സൃഷ്ടിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 

സ്ട്രീറ്റിംഗിന്റെ പദ്ധതി നടപ്പുള്ള കാര്യമല്ലെന്നാണ് അധികൃതര്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പറെ അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളുമുണ്ടെന്നതാണ് പാരയാകുന്നത്. എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് 45000 പൗണ്ട് വരെ ശമ്പളം നേടാന്‍ കഴിയും. 

സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരേക്കാള്‍ ശമ്പളം നല്‍കാന്‍ ധനകാര്യ നിയമങ്ങള്‍ പ്രകാരം ട്രഷറിയുടെ അനുമതി വേണ്ടിവരും. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിലേക്ക് ഈ ജീവനക്കാരെ കൂട്ടിച്ചേര്‍ക്കാതെ വ്യത്യസ്ത വിഭാഗമായി നിലനിര്‍ത്താനാണ് ഹെല്‍ത്ത് സെക്രട്ടറി ആലോചിക്കുന്നത്. ഇത് നടപ്പായാല്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കിയ നടപടി അനാവശ്യമായി മാറും. 




കൂടുതല്‍വാര്‍ത്തകള്‍.