CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 50 Seconds Ago
Breaking Now

സമീക്ഷ യുകെയുടെ നാലാമത് ഓള്‍ യുകെ വടംവലി മത്സരം: കായിക മാമാങ്കത്തോടൊപ്പം വിവിധ കലാ പരിപാടികള്‍ക്കും വേദി ഒരുങ്ങും

സമീക്ഷ യുകെയുടെ നാലാമത് ഓള്‍ യുകെ വടംവലി മത്സരം ഈ വര്‍ഷം ബര്‍മിംഗ്ഹാമിലെ ടിപ്‌ട്ടൊണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് ഒക്ടോബര്‍ 18 നു നടക്കും. യുകെയിലെ

വടംവലി ടൂര്‍ണമെന്റുകളില്‍ പ്രഥമ സ്ഥാനത്തുള്ള ഈ ടൂര്‍ണമെന്റില്‍ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. വനിതകളുടെ മത്സരത്തിനും സമീക്ഷ തുടക്കം കുറിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിനുണ്ട്.

ഈ കായിക മാമാങ്കത്തിന്റെ മാറ്റുകൂട്ടാന്‍ വിവിധ കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കേരം റെസ്റ്റോറന്റ് ഒരുക്കുന്ന സ്വാദിഷ്ടമായ കേരളീയ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന വാശിയേറിയ വടം വലി മത്സരവും,മനസ്സിനു ആനന്ദം നല്‍കുന്ന കലാ പ്രകടനവും, നാടന്‍ ഭക്ഷണ ശാലയും ഒക്കെ ചേര്‍ന്ന് ഗൃഹാതുരത്വം നിറയുന്ന ഒരു വേദിയാകും ബര്‍മിംഗ്ഹാമില്‍ നിങ്ങള്‍ക്കായി ഒരുങ്ങുക.യുകെ മലയാളികളെ കുടുംബസമേതം ഈ വേദിയിലേക്ക് സമീക്ഷ സ്വാഗതം ചെയ്യുന്നതായിഭാരവാഹികള്‍ അറിയിച്ചു.

വടം വലി ഒരു മത്സരം മാത്രമല്ല, ഒരുമയുടെയും കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടി ആണ്. വനിതകളുടെ പങ്കാളിത്തത്തോടെ ഈ വേദിയില്‍ കരുത്തിന്റെ, ആത്മവിശ്വാസത്തിന്റെ, ഒരുമയുടെയും ഈ കായിക മാമാങ്കം

അവരിലൂടെ ആഘോഷിക്കപ്പെടും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ ടീമുകള്‍ മത്സരത്തിന്റെ ഭാഗമാകും. ആവേശകരമായ മത്സരങ്ങള്‍ക്കും മനോഹരമായ ഓര്‍മകള്‍ക്കും ഈ വേദി ഒക്ടോബര്‍ 18 നു സാക്ഷിയാകും.

ഒന്നാമതെത്തുന്നവര്‍ക്ക് സമീക്ഷയുടെ എവര്‍റോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെകാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും.

ഈ സമ്മാനങ്ങള്‍ക്കു പുറമെ ഫെയര്‍പ്ലേ അവാര്‍ഡ് 104 പൗണ്ട്, അപ് കമിങ് ടീം  അവാര്‍ഡ്104 പൗണ്ട്, വ്യക്തിഗത മികവിനുള്ള അംഗീകാരമായി ബെസ്റ്റ് പുള്ളര്‍, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്  എന്നീ മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.

വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. വിജയികള്‍ക്കായി £501, £201, £101, £101 എന്നിങ്ങനെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.

ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും മികച്ചു നിന്ന ടൂര്‍ണമെന്റ് ഈ വര്‍ഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സമീക്ഷ യുകെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഷാജു സി ബേബി (07856493330), ദീപ്തി ലൈജു (07810229426),അല്‍ യാസിര്‍ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.