CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 52 Seconds Ago
Breaking Now

ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷം ഇന്ന് സൗത്താളില്‍ ; യുക്മ ദേശീയ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റ്യനും സെലിബ്രിറ്റി ഷെഫ് ജോമോനും വിശിഷ്ടാതിഥികള്‍

50ാം വര്‍ഷത്തിലെ ഓണാഘോഷം ബികെഎയ്ക്ക് വാര്‍ഷിക പരിപാടിയേക്കാള്‍ ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

ബ്രിട്ടീഷ് കേരളൈറ്റ്‌സ് അസോസിയേഷന്റെ ഓണം പൊന്നോണം 2025 ആഘോഷം സെപ്തംബര്‍ 27 ഞായറാഴ്ച സൗത്താളില്‍ നടക്കും.ഫെതര്‍‌സ്റ്റോണ്‍ ഹൈസ്‌കൂള്‍, മൊണ്ടേഗ് വേവ്, സൗത്താളിലാണ് വേദി. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് രാത്രി 8.30 വരെ പരിപാടികള്‍ അരങ്ങേറും.

50ാം വര്‍ഷത്തിലെ ഓണാഘോഷം ബികെഎയ്ക്ക് വാര്‍ഷിക പരിപാടിയേക്കാള്‍ ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

ഓണാഘോഷത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ എബി സെബാസ്‌റഅറ്യന്‍, പ്രശസ്ത സെലിബ്രിറ്റി ഷെഫ് ജോമോന്‍ എന്നിവര്‍ മുഖ്യതിഥികളാണ്. 

ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് കൊച്ചിന്‍ ഗോള്‍ഡന്‍ഹിറ്റ്‌സ് അവതരിപ്പിക്കുന്ന സൂപ്പര്‍ മെഗാ കോമഡി ആന്‍ഡ് ഗാനമേള ഷോ. ഹാസ്യവും സംഗീതവും കോര്‍ത്തിണക്കിയ പരിപാടി ഓണാഘോഷത്തിന് മാറ്റു കൂട്ടും.

ഉച്ചയ്ക്ക് 12 മണിക്ക് രുചികരമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഓണപൂക്കളവും സദ്യയും കലാപരിപാടികളുമായി അമ്പതു വര്‍ഷ കൂട്ടായ്മയുടെ ആഘോഷമായി ഇക്കുറി ഓണാഘോഷം മാറും.




കൂടുതല്‍വാര്‍ത്തകള്‍.