CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 10 Seconds Ago
Breaking Now

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിര്‍ഭരമായി സമാപിച്ചു

ലണ്ടന്‍: ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു.

ഇന്ന്, സെപ്റ്റംബര്‍ 26 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് Thornton Heath ലെ West Thornton Community Centre ല്‍ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, GSS അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓര്‍ക്കസ്ട്ര, സംഗീത വിശ്വന്‍ അവതരിപ്പിച്ച ഭരതനാട്യം, GSS വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു.

മോഹന്‍ജി ഫൗണ്ടേഷന്‍ UK യുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജന്‍, ശാലിനി രവി എന്നിവര്‍ നേതൃത്വം നല്‍കി. 

 

പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഭക്തജനങ്ങള്‍ക്കും ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.