CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 32 Seconds Ago
Breaking Now

വാടക വീടിന്റെ കേടുപാട് വേഗത്തില്‍ റിപ്പയര്‍ ചെയ്തുകിട്ടും! പ്രൈവറ്റ് റെന്റേഴ്‌സിന് പുതിയ അവകാശം നല്‍കാന്‍ നിയമം വരുന്നു; ബ്രിട്ടനില്‍ ഭവനവില മൂക്കുകുത്തുമോ?

വീട്ടിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേഗത്തിലുള്ള സമയപരിധി ഏര്‍പ്പെടുത്തുകയാണ്

വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഒരു കേടുപാട് ശരിയാക്കി കിട്ടാന്‍ ഉടമയുടെ കാലുപിടിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ? എങ്കില്‍ അത്തരം അവസ്ഥകള്‍ ഇനി ഒഴിവാകും. കേടുപാടുകള്‍ വേഗത്തില്‍ റിപ്പയര്‍ ചെയ്ത് കിട്ടാനുള്ള പുതിയ അവകാശമാണ് ലക്ഷക്കണക്കിന് വരുന്ന സ്വകാര്യ റെന്റേഴ്‌സിന് സമ്മാനിക്കപ്പെടുന്നത്. 

താമസിക്കുന്ന വീട്ടില്‍ ഈര്‍പ്പവും, പൂപ്പലും പോലുള്ള പ്രശ്‌നങ്ങള്‍ ദുരിതമായി മാറിയാല്‍ പ്രൈവറ്റ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രശ്‌നം വേഗത്തില്‍ പരിഹരിച്ച് നല്‍കണമെന്ന നിയമമാണ് വരുന്നത്. നിയമം കര്‍ശനമാകുന്നതോടെ മോശം സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്ന വാടകക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കും. 

വാടകക്കാരുടെ ആരോഗ്യവും, സുരക്ഷയും ബാധിക്കുന്ന ഗുരുതര ഭീഷണിയുണ്ടെങ്കില്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ നിയമമുണ്ട്. എന്നാല്‍ പുതിയ നടപടിക്രമങ്ങളിലൂടെ ഇതിന് വേഗത്തിലുള്ള സമയപരിധി ഏര്‍പ്പെടുത്തുകയാണ്. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ബാധ്യസ്ഥനാകും. 

ഇതിനിടെ ബ്രിട്ടനിലെ വീടുകളുടെ വില താഴേക്കാണ് പോകുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. സെപ്റ്റംബര്‍ വരെ വര്‍ഷത്തില്‍ വളര്‍ച്ച പൂജ്യത്തിലേക്ക് എത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. ശരാശരി യുകെ ഭവനങ്ങളുടെ വില 298,441 പൗണ്ടിലെത്തിയതായി ലോയ്ഡ്‌സ് ഡാറ്റ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.