CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 45 Seconds Ago
Breaking Now

മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ചിട്ടുണ്ട്'; അനന്യ

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, അനന്യ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ദി തേര്‍ഡ് മര്‍ഡര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ അനന്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടിലെന്നാണ് താരം പറയുന്നത്. മമ്മൂട്ടിയോട് ഒരിക്കല്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അനന്യ പറയുന്നു.

'മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഇപ്പോഴും അവസരം കിട്ടിയിട്ടില്ല. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് എപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. മമ്മൂക്ക മാത്രമല്ല, ടൊവിനോ, നിവിന്‍ എന്നിങ്ങനെ കുറേ പേരുണ്ട്. ഇവരുടെയൊന്നും കൂടെ ഞാന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴുള്ള കുറെ ആളുകളുടെ കൂടെയും അഭിനയിക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ മമ്മൂക്കയെ കണ്ടപ്പോള്‍ എനിക്ക് മമ്മൂക്കയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂക്ക 'ആ, നമുക്ക് നോക്കാം' എന്നാണ് പറഞ്ഞത്,' അനന്യ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.