CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 50 Seconds Ago
Breaking Now

മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തനിക്ക് ജീവിതത്തില്‍ അഭിനയിക്കേണ്ട കാര്യമില്ല ; രശ്മിക

തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ താന്‍ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്നു പറഞ്ഞ് രശ്മിക മന്ദാന. താന്‍ ഇങ്ങനെയാണെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തനിക്ക് ജീവിതത്തില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്നും രശ്മിക പറഞ്ഞു. 

'ആരൊക്കെ എന്തൊക്കെ നെഗറ്റീവ് കമന്റുകള്‍ പറഞ്ഞാലും അവരോട് ദയയോടെ പെരുമാറുക എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എപ്പോഴും പോസിറ്റീവായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനെ ചിലപ്പോള്‍ ആളുകള്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പറയും. അത് എന്ത് തന്നെയായാലും എനിക്കതില്‍ പ്രശ്‌നമില്ല. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ ഞാന്‍ ഇങ്ങനെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതാണ് ശരിക്കുമുള്ള ഞാന്‍, മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല. ഞാനിതില്‍ ഹാപ്പിയാണ്, എന്റെ കുടുംബം ഹാപ്പിയാണ്, എന്റെ സുഹൃത്തുക്കളും ആരാധകരും ഹാപ്പിയാണ്. അങ്ങനെ എല്ലാവരും ഹാപ്പിയാണ്', രശ്മിക മന്ദാന പറഞ്ഞു.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'രണബാലി'.




കൂടുതല്‍വാര്‍ത്തകള്‍.