
















യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന കലാമേളയുടെ തീയ്യതി റീജിയണല്‍ കമ്മിറ്റി തീരുമാന പ്രകാരം ദേശീയ സമിതിയംഗം ബിജു പീറ്റര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 18 -ാമത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള 2027 ഒക്ടോബര്‍ 9 ശനിയാഴ്ച നടക്കുന്നതാണ്.

കലാമേളയുടെ രൂപവും ഭാവവും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ വര്‍ഷം മുഴുവന്‍ നീളുന്നത് ആണെന്നത് അസോസിയേഷനുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ അംഗ അസോസിയേഷനുകള്‍ക്ക് ഏറ്റവും സുഗമമായി അതിമനോഹരമായി തങ്ങളുടെ അസോസിയേഷന്‍ അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനും പൊടിതട്ടിയെടുത്ത് വേദികളില്‍ മനോഹരമായ കാഴ്ചവയ്ക്കാനുമുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് യുക്മയുടെ ഭാഗത്തുനിന്നും സുദീര്‍ഘമായ ഈ തയ്യാറെടുപ്പ്.
എല്ലാ കലാകാരന്‍മാര്‍ക്കും , കലാകാരികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നല്ലൊരു മുന്നൊരുക്കം നടത്താന്‍ സാധിക്കട്ടെയെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റി ആശംസിക്കുന്നു. കലാമേളയുടെ വേദി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയുടെ ഉദ്ഘാടന സമ്മേളന വേദിയില്‍ വച്ചാണ് പ്രഖ്യാപനം നടന്നത്. മുന്‍കൂട്ടി കലാമേള തീയ്യതി പ്രഖ്യാപിച്ചതിനാല്‍ അംഗ അസോസിയേഷനുകള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിലാണ് അടുത്ത വര്‍ഷത്തെ തീയ്യതി ഈ കലാമേളയുടെ വേദിയില്‍ തന്നെ പ്രഖ്യാപിക്കാന്‍ റീജിയണല്‍ കമ്മിറ്റി തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ് ട്രഷറര്‍ ഷാരോണ്‍ ജോസഫ് കലാമേള കണ്‍വീനര്‍ രാജീവ് സി. പി എന്നിവര്‍ അറിയിച്ചു.
അനില്‍ ഹരി
(പി ആര്‍ ഒ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍)