CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 12 Seconds Ago
Breaking Now

യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം ; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇടപെടും

ഹര്‍ജി 28ന് വീണ്ടും പരിഗണിക്കും.

യുകെയില്‍ ഉപരിപഠനത്തിന് പേയ മകള്‍ സുരക്ഷിതയാണോ നിലവിലെ സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ അറിയണമെന്ന മാതാപിതാക്കളുടെ ആവശ്യത്തില്‍ യുവതിയുടെ വിവരം തേടി അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്. സാധ്യമെങ്കില്‍ മകളുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജി 28ന് വീണ്ടും പരിഗണിക്കും.

മകള്‍ ഇന്ത്യയില്‍ നിന്ന് പോയശേഷം സുരക്ഷയുള്‍പ്പെടെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു മാതാപിതാക്കള്‍ ഹര്‍ജിയില്‍ അറിയിച്ചു. മറ്റൊരാള്‍ക്കൊപ്പമുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ ഇയാള്‍ മകളെ നിയമ വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചപ്പോള്‍ മകളുടെ ഒപ്പം താമസിക്കുന്നയാളെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. തങ്ങള്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം സന്തോഷത്തോടെ ഒരുമിച്ച് കഴിയുകയാണെന്നും ആരുടേയും നിര്‍ബന്ധം ഇതിന് പിന്നിലെന്നും ഇയാള്‍ മറുപടി നല്‍കിയതായി ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മാതാപിതാക്കളെ അറിയിച്ചു.

എന്നാല്‍ മകളെ നിയമ വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്നുവെന്ന ആശങ്ക ഹര്‍ജിക്കാര്‍ അറിയിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.