
















ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമ്പോള്‍ ഇതിനൊപ്പം രജിസ്റ്റേഡ് നഴ്‌സുമാരുടെ എണ്ണവും വര്‍ദ്ധിക്കേണ്ടി വരുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. എന്‍എച്ച്എസ് ഇംഗ്ലണ്ട് പരസ്യപ്പെടുത്തുന്നതിന്റെ ഇരട്ടിയെങ്കിലും നഴ്‌സുമാരുടെ സേവനമാണ് ആവശ്യമുള്ളതെന്നാണ് ആര്‍സിഎന്‍ വ്യക്തമാക്കുന്നത്.
ആശുപത്രികളില്‍ സുരക്ഷിതമായി ചികിത്സ ലഭ്യമാക്കാന്‍ 55,000 രജിസ്റ്റേഡ് നഴ്‌സുമാരുടെ ക്ഷാമമാണ് നേരിടുന്നതെന്നാണ് ആര്‍സിഎന്‍ കണ്ടെത്തല്‍ 2026 ആഗസ്റ്റ് വരെ 23,046 നഴ്‌സിംഗ് വേക്കന്‍സികളാണ് എന്‍എച്ച്എസ് പരസ്യപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഇരട്ടി തോതില്‍ നഴ്‌സുമാരെ വേണമെന്നാണ് കണക്കാക്കുന്നത്.
നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് മൂലം രോഗികള്‍ക്ക് മരുന്ന് നല്‍കുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ വീഴ്ച സംഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നഴ്‌സുമാരുടെ എണ്ണത്തില്‍ കേവലം 1% വര്‍ദ്ധനവാണ് ഉണ്ടായത്. 2.5% മുതല്‍ 5.7 ശതമാനം വരെ എണ്ണം കൂട്ടണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഡോക്ടര്‍മാരില്‍ നടത്തുന്ന നിക്ഷേപത്തിന് തുല്യമായി നഴ്‌സുമാരുടെ വര്‍ക്ക്‌ഫോഴ്‌സ് വര്‍ദ്ധിപ്പിക്കാന്‍ നടപടി എടുത്തിരുന്നെങ്കില്‍ 77,000 കൂടുതല്‍ നഴ്‌സുമാര്‍ ഇപ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുമായിരുന്നുവെന്ന് ആര്‍സിഎന്‍ പറയുന്നു.