
















ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്കുകള്‍ കഴിഞ്ഞ മാസം 3.5 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചു. ചാന്‍സലര്‍ ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ തിരിച്ചടി. ഗവണ്‍മെന്റിന്റെ സ്വന്തം കടമെടുപ്പ് ചെലവുകള്‍ 24.5 ബില്ല്യണിലേക്ക് ഉയരുമെന്ന പ്രവചനങ്ങളും ഹീലിക്ക് തിരിച്ചടിയാണ്.
ആഗസ്റ്റിലെ 3.1 ശതമാനത്തില്‍ നിന്നുമാണ് സെപ്റ്റംബറില്‍ 3.5 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുതിച്ചുചാടിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ധനവിലയിലെ വര്‍ദ്ധനവാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന് കുതിപ്പ് സമ്മാനിച്ചത്.
ഫെബ്രുവരി അവസാനത്തോടെ യുഎസ്, ഇറാന്‍ യുദ്ധം മൂലം എണ്ണ, ഗ്യാസ് വില വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഇന്ധനമൊഴുക്ക് തടസ്സങ്ങള്‍ നേരിട്ടതോടെ ആഗോള തലത്തില്‍ ഇന്ധന ലഭ്യതയെ സാരമായി ബാധിച്ചു. ഇതോടൊപ്പമാണ് ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകളും വര്‍ദ്ധിക്കുന്നത് തിരിച്ചടിക്കുന്നത്.
എന്നാല്‍ ഈ വാര്‍ത്തകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത മാസം ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശകള്‍ നിലവിലെ 3.75 ശതമാനത്തില്‍ നിന്നും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ 4 ശതമാനത്തിന് മുകളിലത്തുമെന്നും വിപണി കണക്കുകൂട്ടുന്നു.