CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 55 Seconds Ago
Breaking Now

വിന്റര്‍ കടുപ്പമാകുമെന്ന് ഉറപ്പിച്ച് ഗവണ്‍മെന്റ്; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ ഉത്തേജനം നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി; സമ്മര്‍ദത്തില്‍ നിന്നും മോചനമില്ലാതെ എന്‍എച്ച്എസ് ജീവനക്കാര്‍

കടുത്ത ചൂട് എന്‍എച്ച്എസിന് മേല്‍ കനത്ത സമ്മര്‍ദമാണ് സമ്മാനിച്ചത്

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എപ്പോഴെങ്കിലും ജോലിയില്‍ ഒരു ആശ്വാസം പ്രതീക്ഷിക്കാമോ? സമ്മറില്‍ പോലും കനത്ത സമ്മര്‍ദത്തില്‍ ജോലി ചെയ്ത നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇക്കുറി വിന്ററും 'കടുപ്പമായിരിക്കുമെന്ന്' ഉറപ്പിച്ചാണ് ഗവണ്‍മെന്റ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ വിന്ററിനെ നേരിടാന്‍ 140 മില്ല്യണ്‍ പൗണ്ട് ഉത്തേജന പാക്കേജാണ് ഹെല്‍ത്ത് സെക്രട്ടറി വെറ്റ് കൂപ്പര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

പതിവിലും കടുപ്പമേറിയ വെല്ലുവിളിയാണ് എന്‍എച്ച്എസിന് വിന്ററില്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിലെ അടിയന്തര കെയര്‍ മേഖലയ്ക്കായി 140 മില്ല്യണ്‍ പൗണ്ട് കൂടി അനുവദിച്ചാണ് കൂപ്പര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഈ പണം വിനിയോഗിക്കുമെന്നാണ് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്. അതേസമയം സീസണല്‍ രോഗങ്ങളെ നേരിടാന്‍ എന്‍എച്ച്എസ് ജൂലൈ മുതല്‍ ഒരുക്കം നടത്തിയതായും അവര്‍ അവകാശപ്പെട്ടു. 'വിന്റര്‍ ഈ വര്‍ഷം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാകും, ഇത്രയും കനത്ത സമ്മറിന് ശേഷമാണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ഒരുക്കവും നേരത്തെ തുടങ്ങി, ശേഷി വര്‍ദ്ധിപ്പിക്കാന്‍ പണവും ഇറക്കുന്നുണ്ട്', കൂപ്പര്‍ പറഞ്ഞു. 

കടുത്ത ചൂട് എന്‍എച്ച്എസിന് മേല്‍ കനത്ത സമ്മര്‍ദമാണ് സമ്മാനിച്ചത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എ&ഇകളില്‍ 7.3 മില്ല്യണ്‍ രോഗികളാണ് ചികിത്സ തേടിയത്. സമ്മര്‍ കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.  




കൂടുതല്‍വാര്‍ത്തകള്‍.