CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 13 Seconds Ago
Breaking Now

മന്ത്രിമാരെ പോലും ഞെട്ടിച്ച് യുകെയില്‍ തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് ശുഭവാര്‍ത്ത; ജോബ് വേക്കന്‍സികള്‍ കുറയുന്നു

യുകെയിലെ വേക്കന്‍സികള്‍ ഇപ്പോള്‍ 12 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്

യുകെയില്‍ അധികാരികളെ പോലും ഞെട്ടിച്ച് തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു. ജോണ്‍ ഹീലി തന്റെ ആദ്യ ബജറ്റ് അടുത്ത ആഴ്ച അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് യുകെയിലെ തൊഴിലില്ലാത്തവരുടെ ശതമാന കണക്കില്‍ ഇടിവ് രേഖപ്പെടുത്തിയത്. 

ആഗസ്റ്റ് വരെ മൂന്ന് മാസങ്ങള്‍ക്കിടെ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിലേക്കാണ് താഴ്ന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയാണ് ഈ ഇടിവ്. 

കൂടാതെ പേറോളിലുള്ള എംപ്ലോയീസിന്റെ എണ്ണം ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളില്‍ 13,000 വെച്ച് വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കി. 30.3 മില്ല്യണിലേക്കുള്ള ഈ വര്‍ദ്ധന ചാന്‍സലര്‍ക്ക് മറ്റൊരു ഉത്തേജനമായി മാറി. 

അതേസമയം ജോബ് വേക്കന്‍സികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ വരെ മൂന്ന് മാസങ്ങളില്‍ 21,000 വേക്കന്‍സികള്‍ കുറഞ്ഞ് 691,000 എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. 2021 കൊവിഡ് കാലത്തിന് ശേഷമുള്ള താഴ്ന്ന നിലയാണ് ഇത്. 

യുകെയിലെ വേക്കന്‍സികള്‍ ഇപ്പോള്‍ 12 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് പ്രധാനമായും വേക്കന്‍സികള്‍ കുത്തനെ കുറഞ്ഞത്. ബോണസ് ഇല്ലാതെ ശരാശരി വരുമാന വര്‍ദ്ധന 3.7 ശതമാനത്തിലാണ്. ബോണസ് കൂടി ചേര്‍ക്കുമ്പോള്‍ ഈ നിരക്ക് 3.9 ശതമാനത്തില്‍ നിന്നും 3.7 ശതമാനമായി കുറയുന്നുണ്ട്. ഇതോടെ ജോലിക്കാര്‍ക്ക് ബോണസ് ലഭിക്കുന്നത് കുറഞ്ഞതായി വ്യക്തമായി.




കൂടുതല്‍വാര്‍ത്തകള്‍.