
















ബസുകളില് സഞ്ചരിക്കുമ്പോള് മോശം പെരുമാറ്റം നടത്തുന്ന ചില യാത്രക്കാരുണ്ട്. മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിലൊന്നും അവര്ക്കൊരു പ്രശ്നവും തോന്നാറില്ല. എന്നാല് അത്തരക്കാര്ക്ക് കടിഞ്ഞാണിടാന് ഒരുങ്ങുകയാണ് ഗവണ്മെന്റ്.
ബസിലെ പ്രശ്നക്കാര്ക്ക് 100 പൗണ്ട് ഫൈന് അടിച്ചേല്പ്പിക്കാനാണ് ഗവണ്മെന്റ് ഒരുങ്ങുന്നത്. ബസുകളില് വേപ്പ് ഉപയോഗിക്കുന്നതും, മാലിന്യം ഇടുന്നത് പോലുള്ള പെരുമാറ്റങ്ങള്ക്കാണ് ഫൈന് വരുക. ട്രാന്സ്പോര്ട്ട് സംവിധാനങ്ങള് ഉപയോഗിക്കുന്നവരുടെ സാമൂഹ്യവിരുദ്ധമായ പെരുമാറ്റങ്ങള്ക്കുള്ള പണിയാണ് ഈയാഴ്ച മന്ത്രിമാര് പ്രഖ്യാപിക്കുക.
ബസുകളില് വേപ്പ് പുകയ്ക്കുക, മാലിന്യം ഇടുക, ഭീഷണി ഉയര്ത്തുന്ന പെരുമാറ്റം കാണിക്കുക എന്നിവര്ക്ക് ഫൈന് അടിക്കാന് കൗണ്സിലുകള്ക്ക് അവകാശം നല്കാനാണ് നീക്കം. കഴിഞ്ഞ വര്ഷം 41% ബ്രിട്ടീഷുകാര് സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങള് നേരിട്ടതായി ക്രൈം സര്വ്വെ ഫോര് ഇംഗ്ലണ്ട് & വെയില്സ് കണക്കുകള് പറയുന്നു.
ഒരു വര്ഷം മുന്പത്തേക്കാള് ആറ് ശതമാനമാണ് വര്ദ്ധനവ്. ബ്രിട്ടന്റെ ഹൈസ്ട്രീറ്റുകളെ പ്രശ്നത്തിലാക്കുന്ന വേപ്പ് ഷോപ്പുകള് നിയന്ത്രിക്കുമെന്ന് പ്രധാനമന്ത്രി ആന്ഡി ബേണ്ഹാം പ്രഖ്യാപിച്ചിട്ടുണ്ട്.