CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 42 Seconds Ago
Breaking Now

പെര്‍മനന്റ് സെറ്റില്‍മെന്റ് കിട്ടാന്‍ കുടിയേറ്റക്കാര്‍ കാത്തിരിക്കണോ? ഗവണ്‍മെന്റ് പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ വിഭാഗീയത; ചോദ്യം ചെയ്ത് എനര്‍ജി സെക്രട്ടറിയും കുടിയേറ്റക്കാര്‍ക്ക് ഒപ്പം

ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അന്തിമപദ്ധതി വിവരങ്ങള്‍ പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ട് പോകുന്നു

ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ അനിശ്ചിതാവസ്ഥയില്‍ കാത്തിരിക്കുകയാണ്. ഹോം ഓഫീസിന്റെ വിസാ നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ തങ്ങളെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുകെയില്‍ എത്തിയവര്‍. ബ്രിട്ടനില്‍ അഞ്ച് വര്‍ഷം താമസിച്ച് പെര്‍മനന്റ് സെറ്റില്‍മെന്റ് ലഭിക്കാന്‍ ദിവസങ്ങളും, ആഴ്ചകളും മാത്രം ബാക്കിനില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചിടിപ്പാണ്. 

പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യപനം തന്നെയാണ് ഈ ചങ്കിടിപ്പിന് കാരണം. ഇക്കാര്യത്തില്‍ ആന്‍ഡി ബേണ്‍ഹാമിന്റെ വരവോടെ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്. ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അന്തിമപദ്ധതി വിവരങ്ങള്‍ പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു. 

ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ബേണ്‍ഹാം ക്യാബിനറ്റിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നത്. സെറ്റില്‍മെന്റ് സ്റ്റാറ്റസ് ലഭിക്കാനായി കുടിയേറ്റക്കാര്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന ഹോം ഓഫീസ് പദ്ധതിക്കെതിരെ എനര്‍ജി സെക്രട്ടറി മിയാത്താ ഫഹന്‍ബുള്ളെയാണ് രംഗത്ത് വന്നിരിക്കുന്നത്. 

സെറ്റില്‍മെന്റ് നല്‍കാനായി സമയം കൂട്ടുന്നത് ആളുകളെ ഒരുമിച്ച് ചേര്‍ക്കുന്ന നടപടിയും നീട്ടിക്കൊണ്ട് പോകുമെന്നാണ് പെക്കാം എംപി മിയാത്ത കുറിച്ചത്. കുടിയേറ്റം ശ്രദ്ധയോടെയും, നിയന്ത്രണത്തോടെയും, സഹിഷ്ണുതയോടെയും കാണേണ്ട കാര്യമാണെന്ന് പെക്കാം എംപി കൂട്ടിച്ചേര്‍ത്തു. സംഭവം വാര്‍ത്തയായതോടെ ലേഖനം വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നല്‍കുന്നത് വൈകിപ്പിച്ചില്ലെങ്കില്‍ കൊവിഡ് സമയത്ത് റെക്കോര്‍ഡ് തോതില്‍ എത്തിയ കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് യോഗ്യത നേടുമെന്നാണ് ഹോം സെക്രട്ടറി നേരത്തെ വാദിച്ചിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.