CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 25 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിളിന്റെ പക്കല്‍ കുട്ടികളുടെ ലൈംഗിക ചിത്ര ശേഖരം; പിതാവിനെ കുറിച്ച് പോലീസിന് റിപ്പോര്‍ട്ട് ചെയ്തത് സ്വന്തം മകന്‍

സ്‌ട്രോക്കും, രക്തം കട്ടപിടിച്ചതും മൂലം തോമസ് മാര്‍ക്കിളിന്റെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്നു

സസെക്‌സ് ഡച്ചസ് മെഗാന്‍ മാര്‍ക്കിളുമായി അകന്ന് കഴിയുന്ന പിതാവ് തോമസ് മാര്‍ക്കിളിനെതിരെ അന്വേഷണം. കുട്ടികളുടെ ലൈംഗികമായ ചിത്രങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് സ്വന്തം മകന്‍ തന്നെയാണ്. 

82-കാരനായ മെഗാന്റെ പിതാവ് താമസിക്കുന്ന ഫിലിപ്പൈന്‍സിലെ വീട്ടില്‍ നിന്നുമാണ് ഈ ഞെട്ടിക്കുന്ന ചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയതെന്നാണ് വിവരം. ഇതാണ് തോമസ് ജൂനിയര്‍ കണ്ടെത്തിയത്. 

മെഗാന്‍ മാര്‍ക്കിള്‍ പിതാവുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. ഇതേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പലപ്പോഴും ഹാരി രാജകുമാരന്റെ ഭാര്യയെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തിരുന്നു. പുതിയ വാര്‍ത്ത പുറത്തുവന്നതോടെ എന്തുകൊണ്ടാണ് പിതാവുമായി മെഗാന്‍ അടുപ്പം വെയ്ക്കാത്തതിന് പിന്നിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി മാറുകയാണ്. 

പിതാവിന്റെ വീട്ടില്‍ നാല് വലിയ ബോക്‌സുകളിലായി ആയിരക്കണക്കിന് കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളാണ് താന്‍ കണ്ടതെന്ന് തോമസ് ജൂനിയര്‍ പോലീസിന് വിവരം നല്‍കി. ഈ തെളിവുകള്‍ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വീട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയതോടെയാണ് മെഗാന്റെ അര്‍ദ്ധസഹോദരന്‍ വിവരം ഫിലിപ്പൈന്‍ പോലീസിനെ അറിയിക്കുന്നത്. 

സ്‌ട്രോക്കും, രക്തം കട്ടപിടിച്ചതും മൂലം തോമസ് മാര്‍ക്കിളിന്റെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്നു. ഈ ചികിത്സയ്ക്കായി ഇയാള്‍ യുഎസിലേക്ക് എത്തിയിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുഎസിലെ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും തോമസ് ജൂനിയര്‍ വിവരം കൈമാറിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.