CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 2 Seconds Ago
Breaking Now

മെഗാന്റെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടോ? ആരോപണം ശരിവെയ്ക്കുന്ന ചിത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട്; മക്കളെ സംരക്ഷിക്കാനാണ് പിതാവില്‍ നിന്നും അകലം പാലിച്ചതെന്ന് ഡച്ചസ്

തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോമസ് മാര്‍ക്കിളിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതെന്ന് മെഗാന്‍

മെഗാന്‍ മാര്‍ക്കിളുമായി അകന്ന് താമസിക്കുന്ന പിതാവ് പ്രായപൂര്‍ത്തിയാകാത്തതെന്ന് കരുതുന്ന പെണ്‍കുട്ടിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ചിത്രം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരകളാക്കുന്ന നിരവധി ചിത്രങ്ങള്‍ക്കിയില്‍ നിന്നുമാണ് ഇത്തരമൊരു ചിത്രം അധികൃതരുടെ കൈയില്‍ കിട്ടിയിരിക്കുന്നത്.

ഒരു യുവ ഏഷ്യന്‍ പെണ്‍കുട്ടിയുമായി കിടക്ക പങ്കിടുന്ന തോമസ് മാര്‍ക്കിള്‍ സീനിയറിന്റെ ചിത്രമാണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനിടെ 2018-ല്‍ ഹാരിയെ വിവാഹം ചെയ്തതിന് പിന്നാലെ പിതാവിനെ കുറിച്ച് ബുദ്ധിമുട്ടിക്കുന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നതായി സസെക്‌സ് ഡച്ചസ് വെളിപ്പെടുത്തി. 

ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഒരു കത്ത് പോലീസ് താനുമായി പങ്കുവെച്ചതോടെയാണ് കുടുംബത്തെ പിതാവില്‍ നിന്നും അകറ്റി നിര്‍ത്തിയതെന്ന് മെഗാന്‍ വ്യക്തമാക്കി. പിതാവിന്റെ ഫിലിപ്പൈന്‍സിലുള്ള വസതിയില്‍ കണ്ടെത്തിയ നാല് വലിയ ബോക്‌സ് ചിത്രങ്ങളും വീഡിയോകളുമാണ് മകന്‍ തോമസ് മാര്‍ക്കിള്‍ ജൂനിയര്‍ പോലീസിന് കൈമാറിയത്. 

മെഗാന്‍ മാര്‍ക്കിളിന്റെ വെളിപ്പെടുത്തലോടെ ഇവരുടെ പിതാവിന് എതിരായ ലൈംഗിക ചൂഷണ വിവരങ്ങളെ കുറിച്ച് രേഖപ്പെടുത്തിയ കത്ത് കണ്ടെത്താന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് നെട്ടോട്ടത്തിലാണ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോമസ് മാര്‍ക്കിളിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതെന്ന് മെഗാന്‍ പ്രഖ്യാപിച്ചു. ഏഴ് വയസ്സുള്ള ആര്‍ച്ചി രാജകുമാരനെയും, അഞ്ച് വയസ്സുകാരി ലിലിബെറ്റ് രാജകുമാരിയെയും സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും മെഗാന്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.